പുഷ്പ്പ രണ്ടാം ഭാഗത്തില്‍ സമാന്ത ഉണ്ടാകില്ല പകരം മലൈക്ക.. രണ്ടുപേരും ഒരേ കളിക്കാര്‍…..
ഒറ്റ പാട്ട് പ്രതിഫലം അഞ്ചുകോടി അതും വാങ്ങിപോയ സമാന്ത പുഷ്പ്പയുടെ രണ്ടാം ഭാഗത്തില്‍ ഉണ്ടാകില്ല കാരണം അതില്‍ ഒരു ആട്ടക്കാരിയായാണ് വന്നത് അടുത്തതിലും അതേ വേഷത്തില്‍ വന്ന് ആരാധകരെ ബോറടിപ്പിക്കാതിരിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ പഴയ പടക്കുതിരയെ ഇറക്കുകയാണ്..
നന്നായി ആടി പരിചയമുള്ള മലൈക്ക അറോറയെ, അല്ലു അര്ജുന് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുഷ്പയുടെ രണ്ടാം ഭാഗത്തില്‍ മലൈക്ക അറോറ നൃത്തരംഗത്തില്‍ അഭിനയിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. മണിരത്നം സംവിധാനം ചെയ്ത ദില്സേയിലെ ‘ചയ്യ ചയ്യ’, സല്മാന് ഖാന്റെ ‘മുന്നി ബദ്നാമുഹൂയി’, അക്ഷയ് കുമാറിന്റെ ‘അനാര്‍ക്കലി ഡിസ്കോ ചാലി’, പവന് കല്യാണിന്റെ ‘കെവ്വു കേക്ക’ തുടങ്ങി നിരവധി ഡാന്‍സ് നമ്പറുകളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് മലൈക്ക.
ചിത്രത്തിലെ ആദ്യഭാഗത്തില്‍ നടി സാമന്തയായിരുന്നു ഡാന്‍സ് നമ്പറില്‍ എത്തിയത്. ‘ഓ അണ്ടവാ’ എന്ന ഗാനത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. സമാന്തയുടെ ആദ്യ ഡാന്‍സ് നമ്പറായിരുന്നു പുഷ്പയിലേത് എങ്കിലും നടിയുടെ പ്രകടനത്തിന് വലിയ പ്രശംസ ലഭിച്ചിരുന്നു. മൂന്ന് മിനിറ്റ് മാത്രമുള്ള ഗാന രംഗത്തിനായി അഞ്ച് കോടിയായിരുന്നു താരത്തിന്റ പ്രതിഫലമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ദേവി ശ്രീ പ്രസാദാണ് സംഗീതമൊരുക്കിയത്. സുകുമാര്‍ ആണ് പുഷ്പയുടെ സംവിധായകന്. ആന്ധ്രാപ്രദേശ് സംസ്ഥാനത്തെ ശേഷാചലം കുന്നുകളില്വളരുന്ന ചന്ദനകള്ളക്കടത്ത് സംഘത്തിലെ ഒരു സാധാരണ അംഗത്തിന്റെ ഉയര്‍ച്ചയാണ് പുഷ്പ ആദ്യഭാഗത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. FC