ആനയെ പറ്റിച്ച് ജയറാമിന്റെ മകള്‍ മാളവിക ആനപാപ്പാനെപോലെ കറുപ്പ് മുണ്ടുടുത്ത് കൊമ്പില്‍ പിടിച്ചാ നടത്തം…….

കംപ്ലീറ്റ് അഭിനയമാണ് ഞങ്ങളുടെ കുടുംബത്തിന്റെ ലക്ഷ്യം എന്നതിലേക്ക് എത്താന്‍ മാളവികയും അഭിനയിച്ചു ഒരു റൊമാന്റിക് മ്യൂസിക് ആല്‍ബത്തില്‍ അത് കുറച്ചു മുന്‍പ് പുറത്തിറങ്ങിയിരുന്നു. മായം സെയ്തായ് പൂവേ എന്ന ഗാനമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. അശോക് സെല്‍വനാണ് ഈ ഗാനരംഗത്തില്‍ മാളവികയ്ക്ക് ഒപ്പം അഭിനയിച്ചത്. ഈ ഗാനം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയിരുന്നു. ചില പരസ്യ ചിത്രങ്ങളിലും മാളവിക അഭിനയിച്ചിട്ടുണ്ട്. ഒട്ടും വൈകാതെ തന്നെ മലയാള സിനിമ രംഗത്തേക്ക് താരം ചുവടുവയ്ക്കും എന്നാണ് പറയപ്പെടുന്നത്.
സോഷ്യല്‍ മീഡിയയിലെ ഒരു സജീവ താരമാണ് മാളവിക. താരം തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീട്ടുകാര്‍ക്കൊപ്പമുള്ള ചിത്രങ്ങളും എല്ലാം നിരന്തരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്. ആരാധകര്‍ അത് ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത് മാളവിക തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച പുതിയൊരു വീഡിയോ ആണ് . ആനപാപ്പാന്റെ ലുക്കില്‍ കറുത്ത മുണ്ടും ഷര്‍ട്ടും ധരിച്ച് കൈയ്യില്‍ തോട്ടിയും പിടിച്ച് ആനയ്ക്കൊപ്പം നടന്നു വരുന്ന മാളവികയെ ആണ് ഈ വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത് . ആന പ്രേമിയായി ജയറാം അഭിനയിച്ച ആനച്ചന്തം എന്ന ചിത്രത്തിലെ വേണു ഗോപാല്‍ ആലപിച്ച ശ്യാമവാനിലേതോ എന്ന ഗാനത്തിന്റെ അകമ്പടിയോടെയാണ് മാളവിക ആനയേയും കൊണ്ട് വരുന്നത്.
സഹോദരന് കാളിദാസ് ഉള്‍പ്പെടെ നിരവധിപേര്‍ വീഡിയോയ്ക്ക് താഴെ കമന്റുകള്‍ നല്‍കിയിട്ടുണ്ട്. ചിലര്‍ വീഡിയോയ്ക്ക് പോസിറ്റീവ് കമന്റുകള്‍ നല്കിയപ്പോള് മറ്റ് ചിലര്‍ വിമര്‍ശനങ്ങളുമായാണ് എത്തിയത്. പലരും ആനകളോട് കാണിക്കുന്ന ക്രൂരത നമ്മള് കാണാറുള്ളതാണ്, അത് ചൂണ്ടി കാണിച്ചു കൊണ്ടായിരുന്നു ചിലരുടെ കമന്റുകള്‍ . സെലിബ്രിറ്റികളായ നിങ്ങള്‍ ഇതൊന്നും പ്രോത്സാഹിപ്പിക്കരുത് എന്ന് പറഞ്ഞു കൊണ്ടായിരുന്നു ചിലരുടെ കമന്റുകള്‍ . FC