സംയുക്ത വര്‍മ്മ ഇത്ര മാരകമാകുമെന്ന് ആരും കരുതിയില്ല എന്തിന് ബിജുമേനോന് പോലും
നല്ല സമയമായിരുന്നു സംയുക്തയ്ക്ക് .അവര്‍ക്കെല്ലാം നല്കിയതും സിനിമ തന്നെയാണ്.പണം ,പ്രശക്തി, ജീവിത പങ്കാളി അങ്ങനെയെല്ലാം.ഒന്ന് നേടിയപ്പോള്‍ ഒന്ന് ഉപേക്ഷിക്കേണ്ടി വന്നു.സിനിമയില്‍ നിന്ന് സഹപ്രവര്ത്തകനുമായുളള സൗഹൃദം പ്രണയത്തിലും വിവാഹത്തിലും കലാശിച്ചതോടെ തന്റെ നായകനും വില്ലനുമായി അഭിനയിച്ച ബിജുമേനോന് ഭര്‍ത്താവായതോടെ സിനിമ ഉപേക്ഷിക്കുകയായിരുന്നു.എന്നാല്‍ മറ്റ് നടിമാരെ പോലെ ജീവിതം വീട്ടമ്മയായും ഭാര്യയായും ഒതുക്കി തീര്‍ക്കാതെ ആരോഗ്യത്തിനും സൗന്ദര്യത്തിന്റെ സുരക്ഷ ഒരുക്കുന്നതിനുമായി യോഗ തിരഞ്ഞെടുക്കുകയായിരുന്നു.അങ്ങനെ മൈസൂരിലെ യോഗ കേന്ദ്രത്തില്‍ പോയി താര സുന്ദരി യോഗ അഭ്യസിച്ചു.
പൂര്‍ണ്ണ വെജിറ്റേറിയനായി യോഗയിലെ ഓരോ മുറകളും അഭ്യസിച്ച് അത് സ്വായക്തമാക്കിയ ശേഷം മകനെ കൊണ്ട് വീഡിയോ ചെയ്ത് അത് പോസ്റ്റ് ചെയ്യും.ഇത്തവണ സംയുക്ത പോസ്റ്റ് ചെയ്ത വീഡിയോ കണ്ട് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയിരിക്കുകയാണ് കുടുംബം. ഇത്തവണ അസാധാരണ മെയ് വഴക്കത്തോടെയാണ് ശീര്‍ഷാസനം ചെയ്തിരിക്കുന്നത്.ശീര്‍ഷാസനത്തിലെ എല്ലാ ആസനങ്ങളും അനായസത്തോടെ സംയുക്ത ചെയ്യുന്നത് കണ്ട് ഞെട്ടിയത് ആരാധകരും കുടുംബവും മാത്രമല്ല, സ്വന്തം ഭര്‍ത്താവ് ബിജു മേനോനും അത്ഭുതത്തിലും അഭിമാനത്തിലുമാണ്.അദ്ദേഹത്തിന്റെ പൂര്‍ണ്ണ പിന്തുണയും സംയുക്തയ്ക്കുണ്ട്.അതെ ഇത് പോലെ ഭാര്യയെ സപ്പോര്‍ട്ട് ചെയ്യുക.പലതും അവരും കാണിക്കും.