ആ വിവാഹം കഴിഞ്ഞു നടന് രാജേഷിന്റെയും നടി ചിത്രയുടെയും.. സദ്യയുണ്ടായിരുന്നില്ല നല്ല തിരക്കായിരുന്നു…..
സിനിമ മാര്‍ക്കറ്റ് ചെയ്യുന്ന തന്ത്രങ്ങള്‍.. വളരെ മികച്ചതാക്കുക എന്ന ലക്ഷ്യം മാത്രം ഒടുവില്‍ ‘സുരേഷേട്ടന്റെയും സുമതല ടീച്ചറിന്റെയും’ വിവാഹത്തിന് ക്ലൈമാക്സ്. ഏറെ വൈറലായ ഇരുവരുടെയും സേവ് ദ് ഡേറ്റ് വീഡിയോ രതീഷ് ബാലകൃഷ്ണ പൊതുവാള് സംവിധാന ചെയ്യുന്ന പുതിയ സിനിമയ്ക്കു വേണ്ടിയായിരുന്നു. ”സുരേശന്റെയും സുമലതയുടെയും ഹൃദയ ഹാരിയായ പ്രണയകഥ” എന്നാണ് സിനിമയുടെ പേര്. രതീഷ് ബാലകൃഷ്ണ തന്നെ പൊതുവാള് തിരക്കഥ ഒരുക്കുന്ന സിനിമയ്ക്കു പയ്യന്നൂരില്‍ തുടക്കമായി പയ്യന്നൂര്‍ കോളേജില്‍ നടന്ന ചിത്രത്തിന്റെ വര്‍ണാഭമായ പൂജ ഏറെ വ്യത്യസ്തമായ ഒരു അനുഭവമായി മാറി. ‘സുരേശന്റെയും സുമലതയുടെയും വിവാഹ വേദി’ എന്ന നിലയിലാണ് പൂജ ചടങ്ങുകള്‍ നടന്നത്.
‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിലെ ഏറെ പ്രേക്ഷകപ്രീതിയാര്‍ജിച്ച കഥാപാത്രങ്ങളാണ് ഇുരവരും. രാജേഷ് മാധവനും ചിത്ര നായരുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാള സിനിമയിലെ ആദ്യ സ്പിന്‍ ഓഫ് ചിത്രമെന്ന ഖ്യാതിയുമായാണ് ഈ ചിത്രം ഒരുങ്ങുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ഏതെങ്കിലും ഒരു സിനിമയിലെ നായിക നായകന്മാരല്ലാതെയുള്ള പ്രത്യേക കഥാപാത്രങ്ങളെ വച്ചു ഒരുക്കുന്ന സിനിമകളെയാണ് സ്പിന്‍ ഓഫ് എന്ന് വിളിക്കുന്നത് FC