സീരിയല്‍ നടി അനുശ്രീ വിഷ്ണുവുമായി വേര്‍പിരിഞ്ഞതിന്റെ കാരണം.. ജീവിതം തന്നെയാണ് വലുത് ……..
പറഞ്ഞതാണ് മുതിര്‍ന്നവരും മാതാപിതാക്കളും ബന്ധുജനങ്ങളും ആത്മാര്‍ത്ഥ സുഹൃത്തുക്കളും വേണ്ടാ വേണ്ടാ എന്ന്, എന്നാല്‍ പ്രണയം എന്നത് മാരകമായതു കൊണ്ട് ഇതില്‍ അകപ്പെട്ട ആരും അനുസരിക്കാറില്ലല്ലോ പക്ഷെ എല്ലാവരെയും ധിക്കരിച്ചു ഒന്നായി കഴിയുന്ന അന്നുതന്നെ മനസ്സിലാകും പ്രണയം മാത്രമാണ് നല്ലത് ഒന്നായിച്ചേരുന്നത് അത്ര സുഖമുള്ളതല്ല എന്ന്.
സീരിയല്‍ പ്രേക്ഷകര്‍ക്കിടയില്‍ നിരവധി ചര്‍ച്ചകള്‍ക്ക് കാരണമായ ഒരു ജീവിതം തന്നെയായിരുന്നു നടി അനുശ്രീയുടെ. അനുശ്രീ എന്ന പ്രകൃതിയെ അറിയാത്തവരായി സീരിയല്‍ മേഖലയില്‍ ആരും ഉണ്ടായിരിക്കില്ല, നിരവധി വേഷങ്ങളില്‍ മികച്ച കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയിട്ടുണ്ട് താരം. വളരെ ചെറിയ പ്രായത്തിലാണ് ജിത്തുമോന് എന്ന ആണ്‍കുട്ടിയുടെ കഥാപാത്രമായി അനുശ്രീ എത്തിയിരുന്നത്. അടുത്ത സമയത്തായി താരം വിവാഹമോചിത ആയതിനെ കുറിച്ചുള്ള വാര്‍ത്തകള്‍ ആയിരുന്നു സോഷ്യല്‍ മീഡിയയില്‍ എല്ലാം തന്നെ നിറഞ്ഞുനിന്നത്. എന്നാല്‍ വിവാഹമോചനത്തിന്റെ യഥാര്‍ത്ഥ കാരണങ്ങളെക്കുറിച്ച് ഒന്നും താരം തുറന്നു പറഞ്ഞിരുന്നില്ല. ഇപ്പോള്‍ താരം ഇക്കാര്യത്തെ കുറിച്ച് പറയുകയാണ് ചെയ്യുന്നത്.
തന്റെ വിവാഹത്തിലെ പൊരുത്തക്കേടുകളെ കുറിച്ച് അനുശ്രീ പറയുന്നത്, ഇങ്ങനെയാണ്, സാമ്പത്തികമായിരുന്നു ഞങ്ങള്‍ക്കിടയിലെ പ്രധാന പ്രശ്നമെന്ന് പറയുന്നത്. വിവാഹം കഴിഞ്ഞ സമയത്ത് ഞാന്‍ ജോലി ചെയ്യുന്നുണ്ടായിരുന്നില്ല. എനിക്ക് ചിലവ് എന്ന് പറയുന്നത് എന്റെ കാര്‍ മാത്രമായിരുന്നു. പക്ഷേ വിഷ്ണുവിന്റെ വീട്ടില്‍ കുറെ ചിലവുകള്‍ ഉണ്ടായിരുന്നു. എല്ലാംകൂടി ഒരുമിച്ച് മാനേജ് ചെയ്യാന്‍ സാധിക്കാതെ വരികയായിരുന്നു ചെയ്തത്. വിവാഹമൊരു എടുത്തുചാട്ടമായി എന്ന് ഇപ്പോള്‍ തോന്നുന്നുണ്ട്. എന്നാല്‍ അന്ന് അങ്ങനെ തോന്നിയിരുന്നില്ല.
പുതുതായി വിവാഹം കഴിക്കുന്ന ഏത് കപ്പിളിനോട് ചോദിച്ചാലും അങ്ങനെ തന്നെയായിരിക്കും ഇത്. എടുത്തുചാട്ടം ഒന്നുമല്ല പ്രണയിച്ച് വിവാഹം കഴിച്ചതാണെന്ന് അവര്‍ പറയുകയുള്ളൂ. എന്നാല്‍ പിന്നീട് ജീവിതത്തിലേക്ക് എത്തുമ്പോള്‍ മാത്രമേ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കാന്‍ സാധിക്കു. എന്തായാലും കാര്യം മനസ്സിലാക്കാന്‍ വൈകിയതു കൊണ്ട് ഒരു കുഞ്ഞായി. FC