മാളികപുറത്തിലെ കൊടും വില്ലനും നായികയും എയര്‍പോട്ടില്‍ കണ്ടുമുട്ടിയപ്പോള്‍.. ദേവനന്ദ കാണിച്ചത് …..
മികച്ചകണ്ടുമുട്ടല്.. മാളികപ്പുറം’ സിനിമയിലെ ക്രൂരനായ വില്ലന്‍ കഥാപാത്രമായ മഹിയെ പ്രേക്ഷകര്‍ മറക്കാനിടയില്ല. ഇപ്പോഴിതാ സിനിമയില്‍ തന്നെ ഓടിച്ചിട്ട് പിടിക്കാന്‍ വരുന്ന മഹിയെന്ന ക്രൂരനായ വില്ലനു സര്‍പ്രൈസ് നല്‍കുകയാണ് ഈ കുട്ടിത്താരം. മാളികപ്പുറം എന്ന സിനിമയില്‍ കല്ലു എന്ന ടൈറ്റില്‍ കഥാപാത്രമായി അഭിനയിച്ച ദേവനന്ദയാണ് മഹി എന്ന വില്ലന്‍ കഥാപാത്രമായി അഭിനയിച്ച സമ്പത്ത് റാമിനെ അപ്രതീക്ഷിതമായി കണ്ട സന്തോഷം പങ്കുവച്ചത്. കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ വിശ്രമിക്കുകയായിരുന്ന സമ്പത്ത് റാം തന്റെ അടുത്തേക്കോടിവരുന്ന കുഞ്ഞുമാലാഖയെക്കണ്ട് വിസ്മയം പൂണ്ടു. പിന്നീട് അത് ദേവനന്ദയാണെന്ന് തിരിച്ചറിഞ്ഞ സമ്പത്തിന്റെ മുഖം സന്തോഷം കൊണ്ട് വിടര്‍ന്നു. ദേവനന്ദയെ കെട്ടിപ്പിടിച്ചാണ് സമ്പത്ത് സ്നേഹം പങ്കുവച്ചത്. ദേവാനന്ദയാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.
മാളികപ്പുറം എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടിയ കുഞ്ഞു താരമാണ് ദേവനന്ദ. സമൂഹമാധ്യമങ്ങളില്‍ ഏറെ ആരാധകരാണ് ദേവനന്ദയ്ക്കുള്ളത്. സുന്ദര്‍ സി. സംവിധാനം ചെയ്യുന്ന ഹൊറര്‍ ചിത്രം അരണ്‍മനൈ നാലാം ഭാഗത്തിലൂടെ തമിഴകത്തും ചുവടുവയ്ക്കുകയാണ് ദേവനന്ദ. വില്ലന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സമ്പത്ത് രാം തമിഴിലെ തിരക്കേറിയ താരമാണ്. ജനകന്, സെവന്‍സ് തുടങ്ങി നിരവധി മലയാളം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള സമ്പത്തിന്റെ ശ്രദ്ധേയമായ വില്ലന്‍ വേഷമായിരുന്നു ഉണ്ണി മുകുന്ദന് നായകനായ ഹിറ്റ് ചിത്രം മാളികപ്പുറത്തിലെ മഹി എന്ന കഥാപാത്രം. FC