റോഡിലൂടെ ഒഴുകി നീങ്ങി മമ്മുട്ടിയുടെ രാജകീയ വാഹനം-കോടികള്‍ പൊട്ടിയാലെന്താ…..
മലയാള സിനിമാമേഖലയില്‍ മെഗാസ്റ്റാര്‍ മമ്മുട്ടിയോളം വാഹന കമ്പമുള്ള വേറെ മടന്മാരുണ്ടൊ എന്ന് ചോദിച്ചാല്‍ ചിലര്‍ അദ്ദേഹത്തെ കോപ്പി ആക്കുന്നുണ്ട് എന്ന് പറയാതിരുക്കാന്
കഴിയില്ല.സെയിം ബ്ലഡ് ആയതിനാല്‍ മമ്മുട്ടിക്ക് കട്ട പിന്തുണയുമായി ജൂനിയര്‍ മെഗാസ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാനുമുണ്ട്.ഇരുവരും ചേര്‍ന്ന് സ്വന്തം ഗാരേജിലേക്ക് ഒത്തിരി വാഹനങ്ങള്‍ പല മോഡലിലുള്ളത് എത്തിക്കുന്നുണ്ട്.
ഈ ലോക്ക്ഡൗണ്‍ കാലത്ത് മമ്മുക്ക വീട്ടില്‍ നിന്ന് പുറത്തിറങ്ങാതിരുന്നത് 275 ദിവസമായിരുന്നു.ആ ദിവസങ്ങളില്‍ മമ്മുട്ടിയെ കൊണ്ടുപോകാനുള്ള രഥം ഒരുങ്ങുകയായിരുന്നു.
അത്യാധുനിക സൗകര്യങ്ങള്‍ നിറഞ്ഞ കാരവന് പണിതിരിക്കുന്നത് ഓജസ് ഗ്രൂപ്പാണ്.ഈ വാഹനത്തിന്റെ പ്രത്യേകത സെമി ബുള്ളറ്റ് പ്രൂഫാണ് ഗ്ലാസ്സുകളെല്ലാം.ബെഡ് റൂം ബാത്ത് റൂം കിച്ചന് എന്നിവയെല്ലാം ഇതിനുള്ളിലുണ്ട്.കടും നീലക്കൊപ്പം വെള്ളയും കളറടിച്ച വാഹനത്തിന് മമ്മുക്കയുടെ ഇഷ്ട നമ്പറായ KL-07 CU 369 ആണ്.
കഴിഞ്ഞ ദിവസം ഒരു പരസ്യ ചിത്രീകരണത്തിന് പോകാന്‍
മമ്മുക്ക ഈ വാഹനമായിരുന്നു ഉപയോഗിച്ചത്.ഇനി ദുല്‍ഖറിനും
ഇതില്‍ തന്നെ വിലസാം.
ഫിലീം കോര്‍ട്ട്.