പഴയ വീട്ടില്‍ നിന്ന് പുതിയ വീട്ടിലേക്ക് മമ്മുട്ടി മാറിയപ്പോള്‍ കരയുന്നത് കുഞ്ചന്‍.
ദു:ഖം ഉള്ളിലൊതുക്കുകയല്ലാതെ നടന് കുഞ്ചന്‍ എന്ത് ചെയ്യും.ഒരു താരത്തിന്റെ ഉയര്‍ച്ചയില്‍ അഭിമാനിക്കുയാണ് താരവും. എന്നാല്‍ ഉള്ളിലുള്ള വേദന ചെറിയ രീതിയില്‍ പുറത്തേക്ക് വരുന്നുണ്ട്.
മമ്മുട്ടിയെന്ന മെഗാസ്റ്റാര്‍,ജൂനിയര്‍ മെഗാസ്റ്റാര്‍ ദുല്‍ഖര്‍ സല്മാന് ഇവര്‍ കുടുംബത്തോടൊപ്പം പനമ്പള്ളി
നഗറില്‍ നിന്ന് ഇളം കുളത്തേക്ക് താമസം മാറി.അതോടെ ഒറ്റപ്പെട്ട അവസ്ഥയിലായത് നമ്മുടെ ചിരിമരുന്ന് സാക്ഷാല്‍ കുഞ്ചനാണ്.
ചെന്നൈയില്‍ നിന്ന് മലയാള സിനിമ കൊച്ചി പിടിച്ചപ്പോള്‍ മമ്മുട്ടിയും ഇങ്ങോട്ട് പോന്നു.മമ്മുട്ടിക്ക് സ്ഥലം
മേടിച്ച് കൊടുത്തത് കുഞ്ചനായിരുന്നു.അന്ന് മമ്മുട്ടിയോട് കുഞ്ചന്‍ പറഞ്ഞു തമാശയായി, താങ്കള്‍ക്ക്
ആരെങ്കിലും അഡ്രസ്സ് ചോദിച്ചാല്‍ കുഞ്ചന്റെ വീടിനടുത്ത് എന്ന് പറയാലോ എന്ന്.
പില്ക്കാലത്ത് പനമ്പള്ളി നഗറിലേക്ക് പല താരങ്ങളും വീട് വെച്ച് താമസിക്കാനെത്തി.മമ്മുട്ടിയുടെ
വീട്ടിലെ കുടുംബാംഗമായി കുഞ്ചന്‍.സര്‍വ്വ സ്വാതന്ത്രത്തില്‍ അവിടെ വിലസിയ കുഞ്ചന്‍ ഇന്ന് ഏകനായി.
മമ്മുക്ക കോടികള്‍ മുടക്കിയാണ് ഇളംകുളത്ത് പുഴയരികില്‍ ഒരു കൊട്ടാരം പണിതത്.അവിടെക്ക് മാറിയപ്പോള്‍ കുഞ്ചനെയും ക്ഷണിച്ചിരുന്നു.
ഇനിയരികില്‍ മമ്മുട്ടിയുണ്ടാകില്ല എന്ന തിരിച്ചറിവോടെ കുഞ്ചന്‍ പുതിയ വീട് ചുറ്റിക്കറങ്ങി മടങ്ങി.ഇപ്പോള്‍ മമ്മുട്ടിയുടെ പഴയ വീട്ടില്‍ ആളില്ലാതെ ഒഴിഞ്ഞ് കിടക്കുകയാണ്.അവിടെക്ക് നോക്കി പഴയ ഓര്‍മ്മകളുടെ സുഖം പറയുമ്പോള്‍ കുഞ്ചനറിയാതെ
കരയുന്നുണ്ടോ.
ഫിലീംകോര്ട്ട്.