നടി മംമ്ത മോഹന്‍ദാസ് ഇന്ത്യ വിട്ടു. അമേരിക്കയിലെ ലോസ് ആഞ്ചല്‍സില്‍ രണ്ടാം വീട്.
നാട് വിട്ട് മറുനാട്ടില്‍ മലയാളികള്‍ തൊഴില്‍ തേടിയും വിനോദ യാത്രക്കും,ചിലര്‍ ചില അസുഖങ്ങള്‍ക്ക് ചികിത്സ തേടിയും മറ്റ് ചിലര്‍ ഇന്ത്യയെക്കാള്‍ മികച്ച നഗരങ്ങളാണ് വിദേശ രാജ്യങ്ങളെന്ന് കരുതിയും അവിടെക്ക് ചേക്കേറാറുണ്ട്.
വേറെ ഒരു വിഭാഗമുണ്ട് ഇവിടെ സകല ഉടായിപ്പും
കാണിച്ച് ഒളിവില്‍ പോകും.എല്ലാവരെയും എല്ലാവര്ക്കും അറിയുന്നത് കൊണ്ട് കൂടുതല്‍ വിശദീകരിച്ച്
വെറുപ്പിക്കുന്നില്ല.
എന്നാല്‍ മംമ്ത മോഹന്‍ദാസ് എന്ന മലയാളികളുടെ
പ്രിയങ്കരിയായ നടിക്ക് ക്യാന്‍സറായിരുന്നു.അതില്‍ നിന്ന് അവരെ മോചിപ്പിച്ച രാജ്യമാണ് അമേരിക്ക.
അങ്ങിനെ പുന:ര്‍ ജന്മം കിട്ടിയത് കൊണ്ട് അവര്‍ അവിടെ രണ്ടാം വീടായാണ് കാണുന്നത്.
ഇന്ത്യയില്‍ അവരിപ്പോള്‍ വരുന്നത് തന്നെ സിനിമയില്‍ അഭിനയിക്കാനാണ്.അങ്ങിനെ എത്തി ഇവിടെ
ലോക്ഡൗണില്‍ കുടുങ്ങി കിടക്കുകയായിരുന്നു താരം.എന്നാല്‍ അവര്‍ കൊച്ചിയില്‍ നിന്ന് അമേരിക്കയിലേക്കുള്ള ഫ്ളൈറ്റില്‍ കയറി.അവിടെ ലോസ് ആഞ്ചല്സിലെത്തി 14 ദിവസത്തെ ക്വാറന്റീന് കാലം കഴിഞ്ഞതിന്റെ ആഘോഷം പങ്കുവെക്കുകയായിരുന്നു.
വിദേശത്തുള്ള വീട്ടില്‍ നിന്നുള്ള ഫോട്ടോ പോസ്റ്റ്
ചെയ്ത് കൊണ്ട് മംമ്ത കുറിച്ചതിങ്ങിനെ എന്റെ 14
ദിവസത്തെ ക്വാറന്റീന് ഇന്ന് തീരും. ഔദ്യോഗികമായി ഞാന്‍ ലോസ് ആഞ്ചല്‍സില്‍ എത്തിയെന്നാണതിന്റെ അര്‍ത്ഥം.യാത്രയെ സംബന്ധിച്ച് ഏറെ പറയാനുണ്ട്.അതിനെ കുറിച്ച് പിന്നെ പറയാം.ഇപ്പോള്‍ സൂര്യപ്രഭയില്‍ കുളിച്ചു നില്ക്കുന്ന പ്രശാന്തമായ കാലാവസ്ഥയോട് കൂടിയ സൗത്ത് കാലിഫോര്‍ണിയായില്‍ തിരികെയെത്തിയതിന്റെ സന്തോഷം ഷെയര്‍ ചെയ്യട്ടെ.
ഇവിടെ എത്താന്‍ എന്നെ സഹായിച്ച എല്ലാവര്ക്കും
നന്ദി എന്ന് മംമ്ത പറയുന്നു.
ഫിലീം കോര്‍ട്ട്.