നടി ഉര്‍ഫിയുടെ പുതിയ ഫോട്ടോ ഒരു നിഴല്‍ മറ മാത്രം ബാക്കിയെല്ലാം പുറത്തു തന്നെയാ…..
ഈ ഫോട്ടോ പോസ്റ്റ് ചെയ്തതോടെ വിവാദവും വന്നു, നടിയും മോഡലുമായ ഉര്‍ഫി ജാവേദിനെതിരെ എഴുത്തുകാരന് ചേതന്‍ ഭഗത് നടത്തിയ പ്രസ്താവന വിവാദത്തില്‍. ഒരു പരിപാടിക്കിടെ യുവാക്കള്‍ ഇന്‍സ്റ്റഗ്രാമില്‍ സമയം പാഴാക്കുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോഴാണ് ഉര്‍ഫിയെ പരാമര്‍ശിച്ചത്. പലരുടെയും പുതപ്പിനുള്ളില്‍ ഉര്‍ഫിയുടെ ചിത്രങ്ങളാണെന്നും പഠനത്തേയും ജോലിയേയും കുറിച്ച് ചിന്തിക്കാതെ യുവാക്കള്‍ പലരും ഇത്തരം ചിത്രങ്ങള്‍ നോക്കിയിരിക്കുന്നു എന്നുമായിരുന്നു ചേതന്റെ പ്രസ്താവന. അനാവശ്യമായി തന്റെ പേര് വലിച്ചിഴച്ചുവെന്ന് ആരോപിച്ച് ചേതനെതിരെ ഉര്‍ഫി രംഗത്തെത്തിയതോടെ സംഭവം വിവാദമായി. ”ഫോണ്‍ യുവാക്കളെ വഴിതെറ്റിക്കുന്നു. പ്രത്യേകിച്ചും ആണകുട്ടികളെ. ഇന്‍സ്റ്റഗ്രാം റീല്‍സ് കണ്ട് മണിക്കൂറുകള്‍ കളയുന്നു.
ആരാണ് ഉര്‍ഫി ജാവേദെന്ന് എല്ലാവര്ക്കും അറിയാം. അവളുടെ ചിത്രങ്ങള്‍ കൊണ്ട് നിങ്ങള്‍ എന്താണ് ചെയ്യുന്നത്? അവരുടെ ഡ്രസ്സിനെ കുറിച്ചുള്ള വിവരങ്ങള്‍ അറിഞ്ഞതു കൊണ്ട് പരീക്ഷയിലോ ജോലിക്കുള്ള അഭിമുഖത്തിലോ നിങ്ങള്‍ക്ക് പ്രയോജനമുണ്ടോ? കാര്‍ഗിലില്‍ രാജ്യത്തിന് സുരക്ഷയൊരുക്കുന്ന യുവാക്കള്‍ ഒരുവശത്ത്. ഉര്‍ഫിയുടെ ചിത്രങ്ങള്‍ പുതപ്പിനുള്ളില്‍ ഒളിച്ചിരുന്നു കാണുന്ന യുവാക്കള്‍ മറുവശത്ത്”- എന്നായിരുന്നു ചേതന്റെ പ്രസ്താവന.
സ്വന്തം ദൗര്‍ബല്യങ്ങള്‍ അംഗീകരിക്കാതെ സ്ത്രീകളെ കുറ്റപ്പെടുത്തുക എന്നത് ചേതനെ പോലെയുള്ള പുരുഷന്മാരുടെ പതിവ് രീതിയാണെന്നായിരുന്നു ഉര്‍ഫിയുടെ പ്രതികരണം. പുരുഷന്റെ മോശം സമീപനത്തിനു കാരണം സ്ത്രീകളുടെ വസ്ത്രമാണെന്ന എണ്‍പതുകളിലെ കാഴ്ചപ്പാടിനു പുറത്തു വരാനും ഉര്‍ഫി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു. FC