എനിക്ക് നഷ്ടപ്പെട്ടത് സ്വന്തം അമ്മയെ പൊട്ടിക്കരഞ്ഞുകൊണ്ട് മഞ്ജുവാര്യര്‍, ആശ്വാസ വാക്കുകളില്ല…..
വിയോഗ വാര്‍ത്ത അറിഞ്ഞതുമുതല്‍ സിനിമ ആ നഷ്ടം എങ്ങിനെ ഉള്‍ക്കൊള്ളണമെന്ന് അറിയാതെ പകച്ചു നില്‍ക്കുകയാണ്… താരങ്ങളെല്ലാരും ഓടിയെത്തി ആ അമ്മയുടെ പാദത്തില്‍ തൊട്ടു നമസ്ക്കരിക്കാന്‍.. മഞ്ജുവാര്യരും കെ പി എ സി ലളിതയും അമ്മയും മകളും തന്നെ ആയിരുന്നു മഞ്ജു കടുത്ത ദുഃഖത്തിലൂടെ കടന്നുപോയപ്പോള്‍ അവള്‍ക്ക് കരുത്തു പകര്‍ന്ന അമ്മയുടെ മരണവാര്‍ത്ത ഏറ്റവും തളര്‍ത്തിയത് മഞ്ജുവിനെത്തന്നെയാണ്.
മഞ്ജുവാര്യരുടെ ഫേസ്ബുക്കില്‍ അമ്മയെപ്പോലെ സ്നേഹിച്ചിരുന്ന ഒരാള്‍ ആണ് യാത്രയായതെന്ന് മഞ്ജു ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ചേച്ചീ എന്നാണ് വിളിച്ചിരുന്നതെങ്കിലും മനസ്സില്‍ എന്നും അമ്മ മുഖമാണ്. ഒരുമിച്ച് ചെയ്ത ഒരുപാട് സിനിമകളുടെ ഓര്മകളില്ല. പക്ഷേ ഉള്ളതില്‍ നിറയെ വാത്സല്യം കലര്‍ന്നൊരു ചിരിയും ചേര്‍ത്തു പിടിക്കലുമുണ്ട്. ‘മോഹന്‍ലാല്‍ ‘ എന്ന സിനിമയില്‍ അമ്മയായി അഭിനയിച്ചതാണ് ഒടുവിലത്തെ ഓര്‍മ്മ.
അഭിനയത്തിലും ലളിതച്ചേച്ചി വഴികാട്ടിയായിരുന്നു. അമ്മയെപ്പോലെ സ്നേഹിക്കുകയും അധ്യാപികയെപ്പോലെ പലതും പഠിപ്പിക്കുകയും ചെയ്ത, അതുല്യ കലാകാരിക്ക് വിട- മഞ്ജു എഴുതി. ചൊവ്വാഴ്ച മകന് സിദ്ധാര്‍ഥിന്റെ ഫ്ളാറ്റില്‍ വച്ചായിരുന്നു അന്ത്യം. കെപിഎസി ലളിതക്ക് 74 വയസ്സായിരുന്നു, ഏറെ നാളായി അസുഖബാധിതയായി ചികിത്സയിലായിരുന്നു.
നാടകത്തിലൂടെ അഭിനയ ജീവിതത്തിനു തുടക്കം കുറിച്ച കെപിഎസി ലളിതയ്ക്ക് 2 തവണ ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കെ എസ് സേതുമാധവന്റെ കൂട്ടൂകുടുംബം ആണ് ആദ്യ ചിത്രം. 700 നടുത്ത് സിനിമകളിലും, ഒരുപിടി നാടകങ്ങളുടെയും ഭാഗമായി. അന്തരിച്ച സംവിധായകന് ഭരതനായിരുന്നു ഭര്‍ത്താവ്. നടന് സിദ്ധാര്‍ഥും ശ്രീകുട്ടിയും മക്കള്‍. അമ്മക്ക് പ്രണാമം FC