കുഞ്ചാക്കോബോബന്റെ കളി ഏറ്റെടുത്ത് മഞ്ജുവാര്യരും, പിഷാരടിയും, ഗായത്രിയും, ദേവദൂതര്‍ പാടി…..
പഴക്കം കൂടുംതോറും വീര്യം കൂടുന്ന വീഞ്ഞുപോലെ ദേവദൂതര്‍ പാടി എന്ന ഗാനം മലയാള മനസ്സിനെ 37 വര്‍ഷങ്ങള്‍ക്ക് ശേഷം പൂത്തുലയിപ്പിക്കുകയാണ്, ആ ഗാനത്തിന്റെ ചുവടുകള്‍ ഓരോരുത്തരായി ഏറ്റെടുക്കുകയാണ് മഞ്ജുവാര്യരും ‘ദേവദൂതര്‍’ ഡാന്‍സിനു ചുവടുവച്ചിരിക്കുകയാണ്.
കല്യാണ്‍ ജ്വല്ലറിയുടെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് ഏതാനും പെണ്‍കുട്ടികള്‍ക്കൊപ്പം മഞ്ജു ഈ പാട്ടിനൊപ്പം ചുവടുവച്ചത്. മഞ്ജുവിന്റെ ഡാന്‍സ് വീഡിയോ ആണ് ഇപ്പോള്‍ വൈറലാവുന്നത്. കൊച്ചി ലുലുമാളില്‍ വച്ചു നടന്ന ചിത്രത്തിന്റെ പ്രൊമോഷന് വീഡിയോയും നിമിഷങ്ങള്‍ക്കകം വൈറലായിരിക്കുകയാണ്.
ലുങ്കിയുടുത്ത് കുഞ്ചാക്കോയ്ക്കൊപ്പം ദേവദൂതര്‍ക്ക് ചുവടുവയ്ക്കാന്‍ നടനും സംവിധായകനുമായ ബേസില്‍ ജോസഫും പിഷാരടിയും ചിത്രത്തിലെ നായിക ഗായത്രിയും എത്തിയതോടെ ആരാധകരും വിഡിയോ ഏറ്റെടുത്തു കഴിഞ്ഞു ചിത്രം വന്‍ വിജയമാകട്ടെ. FC