പൃഥ്വിരാജിനൊപ്പം മഞ്ജുവാര്യര്‍ അഭിനയിക്കില്ല കരാറായ സിനിമ ഉപേക്ഷിച്ചു.. വലിയ നഷ്ടം ……
വലിയ രീതിയില്‍ ആഘോഷമാക്കിയതായിരുന്നു പൃഥ്വിരാജ് മഞ്ജു ഷാജികൈലാസ് മൂവി, എന്നാല്‍ അതിനിതാ ചെറിയൊരു മാറ്റം വന്നിരിക്കുന്നു, കടുവക്ക് ശേഷം പൃഥ്വിരാജും ഷാജി കൈലാസും ഒരുമിക്കുന്ന ബിഗ് ബജറ്റ് ചിത്രം കാപ്പയില്‍ നിന്ന് നടി മഞ്ജു വാര്യര്‍ പിന്മാറി.
അജിത് നായകനായ പുതിയ തമിഴ് സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട തിരക്കുകളെ തുടര്‍ന്നാണ് ചിത്രത്തില്‍ നിന്ന് മഞ്ജു പിന്മാറിയതെന്ന് താരത്തോട് അടുത്ത വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ജിനു വി ഏബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ് ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തിയേറ്റര്‍ ഓഫ് ഡ്രീംസ്, ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ സഹകരണത്തില്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് കാപ്പ.
ഇന്ദുഗോപന്റെ പ്രശസ്ത നോവലായ ശംഖുമുഖിയെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ദുഗോപന് തന്നെയാണ് ചിത്രത്തിന്റെ രചനയും. തിരുവനന്തപുരത്തെ ലോക്കല്‍ ഗുണ്ടകളുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്. FC