ഇത് മീനാക്ഷിയുടെ വിവാഹം ഉറപ്പിച്ച ഫോട്ടോയല്ല- കാര്യമറിഞ്ഞാല്‍ ആഘോഷിക്കും.
ആരാധകരുടെ ഇഷ്ട കുടുംബ പരമ്പരയാണ് തട്ടീം മുട്ടീം.അതിലെ ഓരോ താരങ്ങളെയും തങ്ങളുടെ സ്വന്തം വീട്ടിലെ അംഗങ്ങളായാണ് പ്രേക്ഷകര്‍ സ്വീകരിച്ചിരിക്കുന്നത്.അതുകൊണ്ട് തന്നെ അതിലാരെ കുറിച്ചുള്ള വിവരങ്ങള്‍ വന്നാലും അതറിയാനുള്ള ആകാംക്ഷ എല്ലാവര്‍ക്കുമുണ്ട്.ഒരു സമ്പൂര്‍ണ്ണ കുടുംബം തന്നെയായി മാറിക്കഴിഞ്ഞ ടീമാണ് തട്ടീം മുട്ടീം പരമ്പരയിലുള്ളത്.
മുതിര്‍ന്ന നടി K.P.A.C.ലളിത,ജയകുമാര്‍ പിള്ള,മഞ്ജു പിള്ള,ഭാഗ്യലക്ഷ്മി പ്രഭു,സിദ്ധാര്‍ത്ഥ് പ്രഭു. ഈ അഞ്ച്
പേരിലേക്ക് കമലാസനനായി നസീര്‍ സംഗ്രാന്തി കൂടി
ചേരുന്നതോടെ പട്ടിക പൂര്‍ണ്ണം.ജയകുമാറിന്റെയും
മഞ്ജു പിള്ളയുടെയും മക്കളായി അഭിനയിക്കുന്ന
സഹോദരങ്ങളാണ് ഭാഗ്യലക്ഷ്മിയും സിദ്ധാര്‍ത്ഥും.
ഭാഗ്യലക്ഷ്മിക്ക് യു.കെ.യില്‍ നഴ്സായി ജോലി കിട്ടിയതിനാല്‍ അവര്‍ അവിടേക്ക് പോയി.അതിനിടയില്‍ വന്നെത്തിയ ജന്മദിനം ആഘോഷിക്കാന്‍ കഴിയാത്ത മഞ്ജു പിള്ള കുറിച്ചതിങ്ങനെ-
എട്ട് വര്‍ഷമായി നമ്മളൊന്നിച്ച് ആഘോഷിക്കുന്നു.
ഈ വര്‍ഷം ആശംസ സന്ദേശം മാത്രം അയക്കുകയാണ്.മോളെ മീനാക്ഷി നീ തിരിച്ചെത്തിയിട്ട് വേണം നമുക്കിത് ആഘോഷമാക്കാന്‍.ഒപ്പം പരമ്പരയില്‍ മീനാക്ഷിയുടെ കല്ല്യാണം നടന്നപ്പോള്‍ സര്‍വ്വാഭരണ വിഭൂഷിതയായി നില്ക്കുന്ന ഫോട്ടോ കൂടി മഞ്ജു പിള്ള പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഫിലീം കോര്‍ട്ട്.