ബോക്സ് ഓഫീസ് റിവ്യൂ മാസ്റ്റര്‍-രണ്ട് കഥാപാത്രങ്ങള്‍ .
ഹീറോ ആന്റ് വില്ലന്‍ ഇവര്‍ തമ്മിലുളള പോരാട്ടം ആണ് ചിത്രത്തിന്റെ hard coreസബ്ജക്ട്. JD(വിജയ്)എന്ന alocholic hero massy പ്രൊഫസര്‍ ഭവാനി(വിജയ് സേതുപതി) എന്ന super cool വില്ലന്‍.ഇതിലേക്ക് കോളേജ് juvenile jail,drusg ഒക്കെ വരുമ്പോള്‍ അത് ലോകേഷ് എങ്ങനെ എക്സിക്യൂട്ട് ചെയ്തു എന്നതിലാണ് ചിത്രത്തിന്റെ രസം അടങ്ങിയിട്ടുള്ളത്.
ലോകേഷ് മുന്നേ പറഞ്ഞതുപോലെ അമ്പത് ശതമാനം വിജയ് പടം
അമ്പത് ശതമാനം ലോകേഷ് പടം പോലെ തന്നെയാണ് ചിത്രവും
വന്നിട്ടുള്ളത്.പക്ഷെ ഇതില്‍ വേറെ ഒരാളുടെ ശതമാന കണക്ക്
പെര്‍ഫോമന്‍സില്‍ പറഞ്ഞാല്‍ തീരില്ല.അത്രക്കും weightage പെര്‍ഫോമന്‍സ് ആയിരുന്നു വിജയ് സേതുപതിയുടെ ഭവാനി.ചിത്രം തുടങ്ങി കിടിലന്‍ ബില്ഡപ്പില് കൂടി മുന്നേറുമ്പോഴും വിജയ് സേതുപതിയുടെ ഓരോ സീനിലും വളരെ മികച്ച ഡോമിനന്സ് അദ്ദേഹം നടത്തുന്നത് ചിത്രത്തില്‍ ഉടനീളം കാണാം.ബോഡിലാംഗ്വേജില്‍ തുടങ്ങി ഡയലോഗ് ഡെലിവറി ഉള്‍പ്പെടെ ചുമ്മാ കൂള്‍ മാസ്സ് ആകുന്നുണ്ട് പുള്ളി.
വാദിയായി വിജയുടെ വേറിട്ട പെര്‍ഫോമന്‍സ് കൊണ്ട് വരാന്‍
ലോകേഷ് നന്നായി തന്നെ ശ്രമിക്കുകയും അതില്‍ ഒരു പരിധി വരെ വിജയ് മാസ്സ് നിലനിര്‍ത്തുവാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്.
പാരലല്‍ കഥ പറയുന്ന ചിത്രത്തില്‍ വാദി ആന്റ് ഭവാനി കൃത്യമായി കഥ പറഞ്ഞു പോയി ആദ്യ പകുതിയില്‍. ലോകേഷ് സ്പെഷല്‍ എക്സിക്യൂഷന് വഴി ഇന്റര്‍വെല്‍ തൊട്ട്മുമ്പും ഇന്റര്‍വെല്‍ പഞ്ചും ഒക്കെ goosebump കൊണ്ട് വരാന്‍ ലോകാഷിന് സാധിച്ചു.
രണ്ടാം പകുതിയില്‍ വാദി ആന്റ് ഭവാനി പോരാട്ടത്തില്‍ givd&take ഹീറോ വില്ലന്‍ പോളിസി കൃത്യമായി കൊണ്ട് വരാനും ലോകേഷിന് സാധിച്ചു.ക്ലൈമാക്സില്‍ ഒരു ലോക നിയമത്തിനു മുന്നില്‍ കീഴടങ്ങി മാസ്റ്റര്‍ സിനിമ തീരുമ്പോഴും ലോകേഷ് തന്റെ മുന്‍കാല ചിത്രങ്ങള്‍ പോലെ തന്നെ തന്റെ സിഗ്നേച്ചര്‍ പതിപ്പിച്ച് പോയിട്ടുണ്ട്.
വേറെയും കഥാപാത്രങ്ങള്‍ക്ക് സിനിമയില്‍ സ്പേസ് ഉണ്ടെങ്കിലും
വിജയ് / വിജയ് സേതുപതി സ്ക്രീന്‍ സ്പേസില്‍ ബാക്കിയുള്ളവര്‍ക്ക് അധികം സ്പേയ്സില്ല.നായിക മാളവിക,അര്ജ്ജുന് ദാസ്തുടങ്ങിയവര്ക്കും അധികം തിളങ്ങാന്‍ സാധിച്ചില്ലെങ്കിലും ഡീസന്റ് പെര്‍ഫോമന്‍സിനുള്ള അവസരം കിട്ടി.പിന്നെ ഒരു ശ്രദ്ധിക്കപ്പെട്ട പെര്‍ഫോമന്‍സ് ആകാന്‍ പോകുന്നത് ‘ഉണ്ടയില്‍’ റോള്‍ ചെയ്ത കൊച്ച് പയ്യന് ആണ്.ചുമ്മ മാസ് കാണിച്ച് പയ്യന് തിളങ്ങിയിട്ടുണ്ട്.അനിരുധ് terific bgm അതിപ്പോള്‍ നായകനായാലും വില്ലന്‍ ആയാലും ഒരേ പോലെ goosebumped ഐറ്റംസ് ആയിട്ടുണ്ട്.
vaathi coming,kutty story ഉള്‍പ്പെടെ പാട്ടുകള്‍ place ചെയ്ത വിധവും പാട്ടും ഒക്കെ നന്നായിരുന്നു.എന്നാലും polakatte para ഒരു എക്സ്ട്രാ ഡോമിനന്സ് പടത്തിനു നല്‍കുന്നുണ്ട്.സത്യന് സൂര്യയുടെ ക്യാമറ എല്ലാ പടങ്ങളെ പോലെ രാത്രി കാഴ്ചകളും ബാക്കി ഫ്രോയിംസ്കളും മനോഹരമാക്കി.
മാസ്റ്റര്‍ ഒരുപാട് നാളിന് ശേഷമുള്ള സിനിമകാഴ്ചയില്‍ രസകരമാകുന്നത് ഒരു ഹീറോ അല്ലെങ്കില്‍ വില്ലന്‍ സബ്ജക്ട്. അതിന്റെ മാസ്സ് ഘടനയില്‍ കഥ പറഞ്ഞ രീതി കൊണ്ടാണ് അതല്ലാതെ അതി ഭയങ്കര കഥാ ഘടനയോ ത്രില്ലിംഗ് മൊമന്സോ ഒന്നും ഓഫര്‍ ചെയ്യുന്നില്ല ചിത്രം.കമല്ഹാസ്സന് ഫാന്‍ ബോയ് ആയ ലോകേഷ്
‘നമ്മവര്‍’ പടത്തില്‍ നിന്നും കടം കൊണ്ട് കഥയില്‍ തന്റെതായ മാറ്റം
വരുത്തി അതില്‍ നന്മ/തിന്മ കാര്യം തന്നെയാണ് ചര്‍ച്ച ചെയ്തിട്ടുള്ളത്.
ലോകേഷ് interpretations ഈ ചിത്രത്തിലും അതി മനോഹരമായി തന്നെ ഡെലിവര്‍ ചെയ്തിട്ടുണ്ട് .
ഫിലീം കോര്‍ട്ട്.