മീരയുടെ വിവാഹതലേന്ന് കാമുകന് മതിലുചാടി എത്തി -പുറത്തായ രഹസ്യം.
അണിയറയില്‍ അരങ്ങേറിയ പ്രണയം അധികമാരും
അറഞ്ഞിരുന്നില്ല.പറഞ്ഞ് വരുന്നത് അവതാരികയും
നടിയുമായി തിളങ്ങി നില്ക്കുന്ന മീര അനിലിന്റെ
പ്രണയവും വിവാഹവും.അതിന്റെ തലേ ദിവസം കാമുകന് വീട്ടിലെത്തിയതുമെല്ലാമാണ്.
കോമഡി സ്റ്റാറിന്റെ അണിയറയിലായിരുന്നു ഇവരുടെ പ്രണയം തുടങ്ങിയത്.മീരയുടെ വിഷ്ണു മേക്കപ്പ്
മാനാണ്.വിവാഹത്തിന് ചുവന്ന സാരി പച്ച ബ്ലൗസ്
വിഷ്ണുവിന്റെ സെലക്ഷനാണെന്നും എല്ലാം പ്ലാന്‍
ചെയ്തത് വിഷ്ണു തന്നെയായിരുന്നെന്നും താന്‍
അണിഞ്ഞ വയലറ്റ് സാരിയും പൂക്കളുമെല്ലാം ബാംഗ്ളൂരുവില്‍ നിന്ന് എത്തിയതാണെന്നും മീര പറയുന്നു.
വിവാഹത്തലേന്ന് ഇരുവരും ഒപ്പിച്ച പണി വീട്ടുകാരറിഞ്ഞിരുന്നില്ലത്രേ.വിവാഹത്തിന്റെ തലേ ദിവസം വിഷ്ണു ട്രിവാന്ട്രത്തെത്തി.ഞാന്‍ വിഷ്ണുവിന്റെ ഭാര്യയാകാന്‍ പോവുകയാണ് എന്താണ് തോന്നുന്നതെന്ന് ചോദിച്ചപ്പോള്‍ എനിക്ക് നിന്നെ ഒന്ന് കാണണം എന്നായിരുന്നു വിഷ്ണുവിന്റെ മറുപടി.
എന്റെ അനുവാദം കിട്ടാന്‍ കാത്തിരുന്നപോലെ രാത്രി
12 മണിക്ക് വീടിന്റെ മുറ്റത്ത് കാറ് വന്നു നിന്നു.ഒരു
ഹീറോയായി വിഷ്ണു ഇറങ്ങി.ഞങ്ങള്‍ വീട്ടിനകത്ത്കയറി കെട്ടിപിടിച്ചു നിന്നു.രാത്രി വിവാഹാശംസകള്‍
പരസ്പരം കൈമാറി കെട്ടി പിടിച്ചു പിരിഞ്ഞു.
അപ്പോള്‍ കല്ല്യാണം കഴിയുന്നതിന് മുമ്പ് മതിലുചാടിയെത്തിയാല് കാമുകന് തന്നെയല്ലെ.
വിഷ്ണു നിങ്ങള്‍ കൊള്ളാം ആറ് വര്‍ഷം പ്രണയിച്ചിട്ടും പിന്നെയും പിന്നെയും…..ഞങ്ങളാശംസിക്കുന്നു
നല്ലൊരു ദാമ്പത്യം.
ഫിലീം കോര്‍ട്ട്.