അങ്ങിനെ ആ കാത്തിരിപ്പ് തീര്‍ന്നു.അവതാരിക മീര വിവാഹിതയായി ആളും ആരവവുമില്ലാതെ.
എത്ര സൂപ്പര്‍ താരങ്ങള്‍ സാക്ഷ്യം വഹിക്കേണ്ട കല്ല്യാണമായിരുന്നു.എല്ലാത്തിനും വേണം യോഗം.ഇനിയും കാത്തിരിക്കാതെ ഒന്നാകാന്‍ തീരുമാനിച്ചതാണ് മികവായത്.വിവാഹ നിശ്ചയം ആര്‍ഭാടമാക്കി കാത്തിരിക്കുകയായിരുന്നു.ബാക്കി വിവാഹത്തിന്റെ അന്ന്.അതായത് ജൂണ്‍ അഞ്ചിന് അടിപൊളിയാക്കാമെന്ന ധാരണയില്‍ നിശ്ചയം കഴിഞ്ഞതറിഞ്ഞ് വിളിച്ച എല്ലാവരോടും പറഞ്ഞു ജൂണ്‍ അഞ്ചിന് പൊളിക്കാമെന്ന്. അതിനിടയിലല്ലെ വിളിക്കാത്ത അതിഥിയായി ചൈനയില്‍ നിന്ന് കോവിഡ് ലോക പര്യടനം തുടങ്ങുന്നത്.
മാര്‍ച്ചില്‍ കേരളത്തിലെത്തിയ കൊറോണ ലോകത്തെ
തകിടം മറിച്ചത് പോലെ കേരളത്തെയും സ്തംഭിപ്പിച്ചു.അതോടെ സകല ആചാരങ്ങളും അന്യം നിന്നു.
അതില്‍ വിവാഹവും കുടുങ്ങി.പല താരങ്ങളുടെയും വിവാഹം മാറ്റിവെച്ചിട്ടുണ്ട്. ഇനി കൊറോണയില്‍ നിന്ന് എന്ന് മോചനം ലഭിക്കുമെന്നറിയാത്തത്കൊണ്ട് പലരും വീട്ടുകാരെ മാത്രം പങ്കെടുപ്പിച്ച് കൊണ്ട് വിവാഹിതരാവുകയാണ്.
തിരുവനന്തപുരത്തെ ഒരു ക്ഷേത്രത്തില്‍ വെച്ച് ലളിതമായ ചടങ്ങിലൂടെ വിവാഹിതയായ മീര അനില്‍ ഇനി വിഷ്ണുവിന്റെ സ്വന്തമാകും.
നാലാഞ്ചിറ മാര്‍ബസേലിയസ് കോളേജ് ഓഫ് എന്‍ജിനീയറിങില്‍ നിന്ന് ബിരുദമെടുത്തതിന് ശേഷമാണ് അവതാരികയായി മിനി സ്ക്രീനില്‍ തിളങ്ങുന്നത്.മികച്ച നര്‍ത്തകികൂടിയായ മീരക്കിനി വിഷ്ണുവിന്റെ താളത്തിനൊത്ത് തുള്ളാന്‍ കഴിയട്ടെ. മംഗളാശംസകള്‍.
ഫിലീം കോര്‍ട്ട്.