അനുഷ്ക ഷെട്ടി അഭിനയം നിര്‍ത്തുന്നു.എന്തിനെന്നറിയാതെ ആരാധകര്‍.
എത്ര സിനിമകള്‍,സുന്ദര മുഹൂര്‍ത്തങ്ങള്‍ ആദ്യമേ
ആരാധകര്‍ക്ക് അനുഷ്ക ഷെട്ടിയെ ഇഷ്ടമായിരുന്നു.
തെന്നിന്ത്യയിലെ മുഴുവന്‍ നായകന്മാര്ക്കൊപ്പവും
അനുഷ്ക നായികയായി.എന്നാല്‍ അതുവരെ മലയാളികള്‍ കാണാത്ത ,ഇനി അഥവ കണ്ടവരുണ്ടെങ്കിലും വലിയൊരു സ്വീകാര്യത നല്‍കാതിരുന്ന നായകനൊപ്പും അനുഷ്കയെത്തി.
ഇരുവരെയും കൊണ്ടുവന്നത് രാജമൗലി എന്ന സംവിധായകനായിരുന്നു.അദ്ദേഹത്തിന്റെ ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയിലൂടെ പ്രഭാസായിരുന്നു ആ നായകന്.അതോടെ പ്രഭാസിന്റെതായി അനുഷ്ക.
ഇരുവരും വിവാഹിതരാകും എന്ന് വരെ ഗോസിപ്പ്
ഇറങ്ങി.പക്ഷെ പ്രഭാസ് കാര്യം തുറന്ന് പറഞ്ഞു.എനിക്ക് അവരോട് സൗഹൃദം മാത്രമാണെന്ന്.എന്നാല്‍ ഇരുവരെയും സ്നേഹിക്കുന്നവര്‍ മൗനമായി സ്വപ്നം കണ്ടിരുന്നു ഇവര്‍ വിവാഹിതരാകാന്‍.
പ്രഭാസ് ഒഴിഞ്ഞ് പറഞ്ഞതോടെ ആ ചിന്ത കഴിഞ്ഞു.
ഇപ്പോള്‍ വരുന്ന വാര്‍ത്ത ഇനി അഭിനയ രംഗത്തേക്ക്
അനുഷ്കയില്ലെന്ന തരത്തിലുള്ളതാണ്.മുമ്പും ഇത്തരത്തിലുള്ള ഒത്തിരി വാര്‍ത്തകള്‍ വന്നിട്ടുണ്ടെങ്കിലും ഈ വാര്‍ത്തക്ക് എവിടെയോ ഒരു ശക്തിയുള്ളത് പോലെ.
ബാഹുബലി എന്ന ചിത്രത്തിലെ രണ്ട് ഭാഗങ്ങളും പൂര്‍ത്തിയാക്കിയ അനുഷ്ക ശേഷം ഭാഗമതി,നിശബ്ദം എന്നീ ചിത്രങ്ങള്‍ മാത്രമാണ് ചെയ്തത്.എന്താണ് എന്ന് അറിയാന്‍ കാത്തിരിക്കാം കരാറായ ചില പ്രൊജക്ടുകള്‍ കൂടി തീര്‍ക്കും എന്നും കേള്‍ക്കുന്നു.അനുഷ്ക വിവാഹം വരെയെങ്കിലും നിങ്ങള്‍…….പ്ലീസ്.
ഫിലീം കോര്‍ട്ട്.