അവതാരികയും നടിയുമായ ചിത്ര തൂങ്ങി മരിച്ചു-കാരണമറിയാന്‍ സീരിയല്‍ ലോകം.
എത്രയെത്ര മരണങ്ങളാണ് ദിനം പ്രതി.മനസ്സ് മരവിക്കുന്ന തരത്തിലേക്കെത്തിയിരിക്കുന്നു ഓരോ മരണങ്ങളും.ചെറിയ പ്രശ്നങ്ങള്‍ പോലും പറഞ്ഞ് തീര്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലേക്കെത്തിയിരിക്കുന്നു പലരുടെയും മനോനില.അതില്‍ സെലിബ്രിറ്റികളും വന്‍കിടക്കാരും സാധാരണക്കാരും എല്ലാവരും ഉള്‍പ്പെടുന്നു.അണുകുടുംബങ്ങളായതോടെ നിസ്സാര കാര്യങ്ങളെ പോലും ഉള്‍ക്കൊള്ളാനോ അഭിമുഖീകരിക്കാനോ കഴിയാതെ മരണം വരിക്കുക എന്ന കഠിന തീരുമാനങ്ങളെടുക്കുന്നു പലരും.
ബോളിവുഡ് നടന് സുശാന്ത് സിങ് രജ്പുത്തിന് പിന്നാലെ
പല നടീനടന്മാരും ആത്മഹത്യയില്‍ അഭയം പ്രാപിച്ചു.ഇന്നലെയിതാ തമിഴ് ചലചിത്ര സീരിയല്‍ നടിയും അവതാരികയുമായ V.J.ചിത്ര
ഹോട്ടല്‍ മുറിയില്‍ ഫാനില്‍ കെട്ടിതൂങ്ങി മരിച്ചിരിക്കുന്നു.വിജയ്
ടി.വി.യിലെ പാണ്ഡ്യന് സ്റ്റാര്‍സ് എന്ന സീരിയലിലൂടെയായിരുന്നു
സൂപ്പര്‍ ലേഡിസ്റ്റാറായത്.നിരവധി സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചു.28 വയസ്സുകാരിയായ ചിത്ര EVP ഫിലീം സിറ്റിയില്‍ നിന്നും ഷൂട്ട് കഴിഞ്ഞ് വെളുപ്പിന് 2.30നാണ് നടി ഹോട്ടല്‍ മുറിയില്‍ എത്തിയത്.ഈ സമയം വിവാഹം കഴിക്കുമെന്ന് പറഞ്ഞ് നടക്കുന്ന ബിസിനസ്സുകാരനായ ഹേമന്ദും ഒപ്പമുണ്ടായിരുന്നു.കുളിക്കുന്നു എന്ന് പറഞ്ഞ് റൂമില്‍ കയറി വാതിലടച്ച ചിത്ര ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു.ഹേമന്ദ് വിളിച്ചതനുസരിച്ചെത്തിയ ഹോട്ടല്‍ ജീവനക്കാര്‍ ഡ്യൂപ്ലിക്കറ്റ് കീ ഉപയോഗിച്ച് റൂം തുറക്കുമ്പോഴേക്കും മരണം നടന്ന് കഴിഞ്ഞിരുന്നു.കഴിഞ്ഞ മാസമായിരുന്നു ഇവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്.ഹേമന്ദ് മാനസികമായി ഉപദ്രവിച്ചതാണോ മരണ കാരണം എന്നറിയില്ല.
എന്തായാലും ചിത്ര ഇനിയില്ല എന്ന് വിശ്വസിക്കാന്‍ സഹ താരങ്ങള്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
ഫിലീം കോര്‍ട്ട്.