നടി മേഘ്ന രാജിന്റെ ഭര്‍ത്താവ് മരിച്ചിട്ടു രണ്ടുവര്‍ഷം.. നന്നായി ചിരിക്കുന്നത് മകന് വേണ്ടി രണ്ടാം പിറന്നാള്‍…..
ആഘോഷങ്ങള്‍ രണ്ടാണ് ഒന്ന് വേദനയോടെയും മറ്റൊന്ന് സന്തോഷത്തോടെയും ആഘോഷിക്കാനുള്ളതാണെന്നു മാത്രം മലയാളികള്‍ക്ക് പ്രിയ നടിയായ മേഘ്നാരാജിന്റെ ഭര്‍ത്താവ് ചിരംഞ്ജീവിയുടെ മരണം വിശ്വസിക്കാന്‍ കഴിയാത്തതായിരുന്നു. അന്ന് മേഘ്ന പൂര്‍ണ ഗര്‍ഭിണിയും മരണത്തിനു പിന്നാലെ പ്രസവം അതിലൂടെയാണ് മേഘ്ന മടങ്ങി വന്നത്,
ജൂനിയര്‍ ചീരുവിന് രണ്ടാം പിറന്നാള്‍. മകന് ആശംസകള്‍ നേര്‍ന്നു കൊണ്ട് മകനൊപ്പമുള്ള ചില സുന്ദര നിമിഷങ്ങളുടെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് മേഘ്ന രാജ്. ‘എന്റെ അനുഗ്രഹം! ഞങ്ങളുടെ കുഞ്ഞിന് 2 വയസ്സ്!’. എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം താരം കുറിച്ചത് ഒക്ടോബര്‍ 22 നാണ് ജൂനിയര്‍ ചീരുവിന്റെ പിറന്നാള്‍. കുഞ്ഞു ചീരുവിന് പിറന്നാള്‍ ആശംസകള്‍ കൊണ്ട് നിറയുകയാണ് ചിത്രത്തിന് താഴെ.
ഒരു നവരാത്രി നാളിലാണ് ജൂനിയര്‍ ചീരു എന്ന റായന്റെ ജനനം മകന്റെ ഒന്നാം പിറന്നാളിന് മേഘ്ന ഹൃദയം തൊടുന്നൊരു കുറിപ്പ് പങ്കുവച്ചിരുന്നു. ‘ചീരു…നമ്മുടെ കുഞ്ഞ് രാജകുമാരന് ഒരു വയസ്സായി.. ഞാന്‍ നിന്നെ സ്നേഹിക്കുന്നു എന്റെ കുഞ്ഞേ, നീ എത്ര വേഗത്തിലാണ് വളരുന്നത്. നമ്മള് എന്നും ഇങ്ങനെ പരസ്പരം ചേര്‍ന്നിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു! ജന്മദിനാശംസകള്! അപ്പയും അമ്മയും നിന്നെ സ്നേഹിക്കുന്നു.’ കഴിഞ്ഞ പിറന്നാളിന് മകന്റെ ഒപ്പമുള്ള കുറച്ച് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തുകൊണ്ട് മേഘ്ന കുറിച്ചത് ഇങ്ങനെയാണ്. ഒക്ടോബര്‍ 22 നാണ് ജൂനിയര്‍ ചീരുവിന്റെ പിറന്നാള്‍. FC