ഇടവേള ബാബു വിവാഹം കഴിക്കാത്തതിന്റെ ഉള്ളുകള്ളികള്‍ തുറന്ന് പറഞ്ഞ് മേനക…
ക്രോണിക് ബാച്ചിലര്‍ എന്ന സിനിമയില്‍ മമ്മുട്ടിക്കൊപ്പം അഭിനയിച്ച ഏക ബാച്ചിലര്‍ നടനാണ് ഇടവേള ബാബു അദ്ദേഹം ഇപ്പോഴും അതെ പോലെ തുടരുകയാണ്, ഇടവേള എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതമാരംഭിച്ച ബാബു ചന്ദ്രനാണ് പില്ക്കാലത്ത് ഇടവേള ബാബു എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങിയത്.
സിനികളില്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്നത് വളരെ കുറവാണെങ്കിലും അണിയറയില്‍ അദ്ദേഹത്തിന്റെ റോള്‍ വലുതാണ്. താര സംഘടനയായ ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബു മികച്ച സംഘാടകന്‍ കൂടിയാണ്. ഈ വര്‍ഷത്തെ വനിതാ ദിനത്തില്‍ ഇടവേള ബാബുവിനെ കുറിച്ച് നടി മേനക പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ നവ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.’നമ്മള് സ്ത്രീകള്‍ക്ക് വേണ്ടിയാണ് ഇടവേള ബാബു വിവാഹം പോലും കഴിക്കാതെ നില്‍ക്കുന്നത്. അല്ലെങ്കില്‍ എന്തിനാ മേനകയോടും ശ്വേതയോടുമൊക്കെ സംസാരിക്കുന്നെ എന്ന് ചോദിക്കാന്‍ ആളുണ്ടാവുമായിരുന്നു,’ എന്നായിരുന്നു മേനകയുടെ വാക്കുകള്‍.
പിന്നാലെ വാര്‍ത്തകളിലും മേനകയുടെ വാക്കുകള്‍ ഇടംനേടി. ഇതിനെതിരെ ട്രോളുകളും പുറത്തിറങ്ങി. മേനകയുടെ വാക്കുകള്‍ താന്‍ ഒരു അംഗീകാരമായി കാണുന്നുവെന്ന് ഇടവേള ബാബു പറഞ്ഞു. ‘മേനകേച്ചി’യുടെ വാക്കുകള്‍ അംഗീകാരം ചേച്ചി തന്നെയാണ് ആ വീഡിയോ ക്ലിപ്പ് എനിക്ക് അയച്ചു തന്നത്. ആ വാക്കുകള്‍ അംഗീകാരം ആയാണ് ഞാന്‍ കാണുന്നത്. കാരണം അവര്‍ എന്നില്‍ അര്‍പ്പിച്ചിരിക്കുന്ന ഒരു വിശ്വാസമാണത്.
സിനിമയിലെ പലരും ചെറിയ ചെറിയ വിഷയങ്ങള്‍ വരെ എന്നോട് പങ്കുവയ്ക്കാറുണ്ട്. ‘അവര്‍ക്ക് മക്കളും വീട്ടുകാരും ഒക്കെ ഉണ്ടല്ലോ പിന്നെ എന്തിനാ എന്നോട് ഇതൊക്കെ പറയുന്നത്’, എന്ന് ഞാന്‍ ചിന്തിക്കാറുണ്ട്. പക്ഷേ പിന്നീട് അതേ പറ്റി ചിന്തിക്കുമ്പോള്‍, അവര്‍ അവരുടെ വീട്ടുകാരോട് പറയുന്നതിനെക്കാള്‍ കണ്‍ഫര്‍ട്ടബിള്‍ ആണ് എന്നോട് സംസാരിക്കുമ്പോള്‍. ആ ഒരു വിശ്വാസം അവര്‍ എന്നില്‍ അര്‍പ്പിക്കുന്നുണ്ട്. ഇത്രയും വര്‍ഷക്കാലം ‘അമ്മ’യുടെ ഭാരവാഹിത്വത്തില്‍ ഇരുന്നതില്‍ നിന്നും ലഭിച്ച വിശ്വാസമാണല്ലോ അത്. മറ്റെന്തിനെക്കാളും വലുത്. ആ ഒരു വിശ്വാസമാണ് ചേച്ചിയുടെ വാക്കുകളിലൂടെ എനിക്ക് സന്തോഷം എന്നാണ്… FC