പളുങ്ക് സീരിയലില്‍ നിന്ന് നിളയായി അഭിനയിക്കുന്ന നടി ഖുഷി മടങ്ങി… കേട്ടത് സത്യം ഇനിയില്ല ……
പളുങ്ക് എന്ന സീരിയലില്‍ മലയാളികള്‍ക്ക് കണ്ടുപരിചയമില്ലാത്ത കഥാസന്ദര്‍ഭങ്ങള്‍ കാണിച്ചിട്ടും പ്രേക്ഷകരുടെ ഇഷ്ടപരമ്പരകളിലൊന്നാകാന് പളുങ്കിന് കഴിഞ്ഞിട്ടുണ്ട്. ബംഗാളി എഴുത്തുകാരിയായ ലീന ഗംഗോപാദ്യായുടെ ഖോര്‍ഖുട്ടോ എന്ന കഥയാണ്, അതേ പേരില്‍ ബംഗാളില്‍ പരമ്പരയായത്. ഖോര്‍ഖുട്ടോ പരമ്പര മലയാളത്തിലേക്ക് പളുങ്കായി എത്തുകയായിരുന്നു.
വലിയൊരു താരനിരയെ അണിനിരത്തിയ പരമ്പര വലിയ കഥാഗതിയോടെയാണ് മുന്നോട്ട് പോകുന്നത്. പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളാണ് നിളയും ദീപക്കും. കഴിഞ്ഞ ദിവസമായിരുന്നു ആഘോഷങ്ങളോടെ ഇരുവരുടേയും വിവാഹവും.
പരമ്പരയില്‍ നിളയായി എത്തിയത് ഖുഷി സമ്പത്തും, ദീപക്കായി എത്തുന്നത് തേജസ് ഗൗഡയുമായിരുന്നു. ഇരുവരുടേയും കോംപിനേഷന്‍ സീനുകളും മറ്റും മറ്റൊരു ശിവാഞ്ജലി പിറക്കുന്നോ എന്ന തരത്തിലുമായിരുന്നു.
എന്നാല്‍ പരമ്പരയില്‍ ഇനി നിളയായി ഖുഷി സമ്പത്ത് എത്തില്ല എന്നതാണ് പുതിയ വാര്‍ത്ത. ഖുഷി പരമ്പരയില്‍ നിന്നും മാറുന്നു എന്ന തരത്തിലുള്ള ചില അനൗദ്യോഗിക വാര്‍ത്തകള്‍ അടുത്ത ദിവസങ്ങളിലായി പല യൂട്യൂബ് ചാനലുകളും അപ്ഡേറ്റ് ചെയ്തിരുന്നെങ്കിലും ആരും വിശ്വസിച്ചിരുന്നില്ല. എന്നാല്‍ ശരിക്കും താന്‍ ഇനി നിളയായി ഉണ്ടാകില്ലെന്ന് പറഞ്ഞിരിക്കുകയാണ് ഖുഷി സമ്പത്ത്.
കഴിഞ്ഞ ദിവസമായിരുന്നു ഇന്‍സ്റ്റഗ്രാമിലൂടെ ഖുഷി പിന്മാറുന്ന കാര്യം അറിയിച്ചത്. പലരും മെസേജ് അയച്ച് കാര്യങ്ങള്‍ തിരക്കുന്നുണ്ടെന്ന് പറഞ്ഞായിരുന്നു കുറിപ്പ് തുടങ്ങുന്നത്. എല്ലാവരുടേയും സ്നേഹത്തിനും കരുതലിനും നന്ദി, പളുങ്കിലെ നിളയായി ഇനി തുടരുന്നില്ല. എന്നാണ് ഖുഷി പറഞ്ഞത്. എന്താണ് പരമ്പരയില്‍നിന്നും പിന്മാറാനുള്ള കാരണം എന്നത് താരം വ്യക്തമാക്കിയിട്ടില്ല.
കൂടാതെ വ്യക്തമായി കാര്യങ്ങള്‍ പറയുന്നതിന് വൈകാതെ ലൈവില്‍ വരാം എന്നും ഖുഷി പറയുന്നുണ്ട്. ഖുഷിയുടെ കുറിപ്പിങ്ങനെ ”സ്നേഹിതരേ, എല്ലാവരും നന്നായിരിക്കുന്നു എന്ന് പ്രതീക്ഷിക്കുന്നു. ഞാന്‍ പളുങ്ക് പരമ്പര ഉപേക്ഷിക്കുകയാണോ എന്ന തരത്തിലുള്ള ഒരുപാട് ഡയറക്ട് മെസേജുകള്‍ എനിക്ക് കിട്ടി. അത് ശരിയാണെന്നാണ് എനിക്ക് പറയാനുള്ളത്. നിളയായി ഇനി തുടരുന്നില്ല. സ്നേഹത്തിനും അനുഗ്രഹത്തിനും നന്ദി. നിങ്ങളോട് എല്ലാവരും ഒരുപാട് സ്നേഹമുണ്ട്. ഇനിയെപ്പോഴെങ്കിലും എല്ലാവരേയും വീണ്ടും കാണാന്‍ കഴിയുമായിരിക്കും, അതിന് ഞാനും പൂര്‍ണ്ണമായ മനസ്സോടെ ആഗ്രഹിക്കുന്നുണ്ട്. നിങ്ങളുടെ മെസേജുകളും, എഡിറ്റുകളും, ഫാന്‍പേജുകളും, അതിനെല്ലാം അപ്പുറമുള്ള സ്നേഹവും ഞാന്‍ കാണുന്നുണ്ട്. നിങ്ങള്‍ക്ക് യഥാര്‍ത്ഥ ജീവിതത്തില്‍ ഒരു പരിചയവുമില്ലാത്ത വ്യക്തിക്കുവേണ്ടി നിങ്ങള്‍ എഡിറ്റിംഗിനായും, പോസ്റ്റ് ചെയ്യാനായും എടുക്കുന്ന സമയം കാണുമ്പോള്‍ എല്ലാവരും നിസ്വാര്ത്ഥരാണെന്ന് തോന്നുന്നു. നിങ്ങളെല്ലാം എന്റെ ഹൃദയത്തിലുണ്ടാകും. എല്ലാവരോടും സ്നേഹം മാത്രം.” പോകുന്നു. – നിള നല്ലൊരു ഭാവി ആശംസിച്ചുകൊണ്ട് FC