അഭിനയിക്കാന്‍ വലിയ അവസരം കിട്ടി വേണ്ടെന്നുവെച്ചു.. മുകേഷിന്റെ ഭാര്യയായി പിരിഞ്ഞു ഇനി മേതില്‍ ദേവിക നായിക…
മുകേഷിന്റെ ഭാര്യയായതോടെയാണ് മികച്ച നര്‍ത്തകിയായ മേതില്‍ ദേവികയെ ശരിക്കും മലയാളികളറിഞ്ഞത് എന്നാല്‍ മുകേഷുമായി വേര്‍പിരിഞ്ഞ അവര്‍ അഭിനയരംഗത്തേക്ക് കാലെടുത്തുവെക്കുകയാണ്.. വന്ന വലിയ അവസരങ്ങള്‍ തട്ടിക്കളഞ്ഞതാണ്.. ഇരുപത്തിമൂന്നു വര്‍ഷം മുന്‍പ് സത്യന് അന്തിക്കാടിന്റെ ‘കൊച്ചു കൊച്ചു സന്തോഷങ്ങളിലെ’ നായികയെന്ന വലിയ സന്തോഷം വേണ്ടെന്നു വയ്ക്കാന്‍ നര്‍ത്തകി മേതില്‍ ദേവികയ്ക്ക് ഒരു നിമിഷം പോലും ആലോചിക്കേണ്ടി വന്നില്ല. കാരണം സിനിമയിലേക്കില്ല എന്ന ഉറച്ച തീരുമാനത്തിനപ്പോള് ഒരു പതിറ്റാണ്ടോളം പ്രായമായിരുന്നു. പതിമൂന്നാം വയസ്സു മുതല്‍ പലവട്ടം സിനിമ ദേവികയുടെ കയ്യില്‍ വലിയ അവസരങ്ങള്‍ വച്ചു കൊടുത്തിട്ടുണ്ട്.
‘കാബൂളിവാല’ ഉള്‍പ്പെടെ ഒട്ടേറെ സിനിമകളിലേക്കുള്ള ക്ഷണം വന്നപ്പോഴും ‘നോ’ തന്നെയായിരുന്നു മറുപടി. എണ്ണം പറഞ്ഞ സംവിധായകര്‍ പലവട്ടം പരിശ്രമിച്ചിട്ടും ഇളക്കാനാകാതെ പോയ ആ തീരുമാനം ഒരു പുതുമുറക്കാരന്റെ കഠിന പരിശ്രമത്തിനു മുന്നില്‍ ഒടുവില്‍ അലിഞ്ഞിരിക്കുന്നു. നാല്പത്തിയാറാം വയസ്സില്‍ മേതില്‍ ദേവിക ബിഗ് സ്ക്രീനിലെത്തുകയാണ്. ബിജു മേനോന്റെ നായികയായി. ‘മേപ്പടിയാന്’ എന്ന ആദ്യ ചിത്രത്തിലൂടെ ദേശീയ പുരസ്കാരം നേടിയ സംവിധായകന് വിഷ്ണു മോഹന്റെ രണ്ടാമത്തെ ചിത്രം ‘കഥ ഇന്നു വരെ’യിലൂടെ. ‘എന്തുകൊണ്ട് ഇപ്പോള്‍?’ എന്ന ചോദ്യത്തിനു ദേവികയ്ക്കു കൃത്യമായ മറുപടിയുണ്ട്.
‘സിനിമയിലേക്കു ക്ഷണം വന്നപ്പോഴെല്ലാം നൃത്തരംഗത്ത് ഉറച്ചു നില്‍ക്കാനായിരുന്നു തീരുമാനം. ആ തീരുമാനം ഒരു ശതമാനം പോലും തെറ്റിയില്ലെന്ന പൂര്‍ണ്ണവിശ്വാസമുണ്ട്. എന്തായാലും ഇനി അഭിനയരംഗത്തും ശോഭിക്കാന്‍ കഴിയട്ടെ. FC