ശ്രീ പത്മനാഭ സ്വാമിയുടെ തിരുമുന്നില്‍ തൊഴുകൈയ്യോടെ മോഹന്‍ ലാല്‍.. ചുറ്റും ഭക്തരും…
ഏഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ലാലേട്ടന്റെ ഭഗവല്പദത്തിങ്കല് നമസ്ക്കരിക്കാന്‍ എത്തിയത്.. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നടന് മോഹന്‍ലാല്‍. ക്ഷേത്രത്തിനു പുറത്തിറങ്ങിയ മോഹന്‍ലാലിനെ പൊന്നാടയണിയിച്ചാണ് അധികൃതര്‍ സ്വീകരിച്ചത്.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് അദ്ദേഹം ദര്‍ശനം നടത്തിയത്. പുതിയ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് ആഴ്ചകളായി മോഹന്‍ലാല്‍ തലസ്ഥാനത്തുണ്ട്.വര്‍ഷങ്ങള്‍ക്കു ശേഷമാണ് മോഹന്‍ലാല്‍ തിരുവനന്തപുരത്ത് സിനിമാ ചിത്രീകരണത്തിനെത്തുന്നത്. ജീത്തു ജോസഫ് ചിത്രം ‘നേരി’ന്റെ പ്രധാന ലൊക്കേഷന്‍ തിരുവനന്തപുരമാണ്. 2016 ലും മോഹന്‍ലാല്‍ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ എത്തിയിരുന്നു. അന്ന് സുഹൃത്തുക്കളായ ജി. സുരേഷ് കുമാര്‍, എം.ബി.സനില്‍ കുമാര്‍ എന്നിവര്‍ കൂടെയുണ്ടായിരുന്നു. പത്തനംതിട്ടയാണ് സ്വദേശമെങ്കിലും മോഹന്‍ലാല്‍ തലസ്ഥാനത്തിന്റെ പുത്രനാണ്.
മോഹന്‍ലാല്‍ സ്കൂള്‍, കോളജ് ജീവിതം പൂര്‍ത്തിയാക്കിയത് ഇവിടെയാണ്. തിരുവനന്തപുരം ഗവണ്മെന്റ് മോഡല്‍ സ്കൂളിലായിരുന്നു മോഹന്‍ലാലിന്റെ സ്കൂള്‍ വിദ്യാഭ്യാസം. കോളജ് പഠനം എംജി കോളജിലായിരുന്നു. FC