മിയയുടെ വിവാഹനിശ്ചയ ദിവസം ഭാവി വരന് കൊടുത്ത സര്‍പ്രൈസ് ഗിഫ്റ്റ് കണ്ടൊ?
പാലാക്കാരി സുന്ദരിക്കുട്ടി മിയ ജോര്‍ജ്ജ്-വിവാഹിതയാകുകയാണ്.പെണ്ണ് കാണല്‍ ചടങ്ങ് തൊട്ട് വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് മിയ ജോര്‍ജ്ജും ഭാവി വരന് ആശ്വനും.
അതെല്ലാം കഴിഞ്ഞ് ഇന്നലെയായിരുന്നു മഹത്തായ മന:സമ്മത ചടങ്ങ് നടന്നത്.ചടങ്ങിന്റെ ദൃശ്യങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുത്തതോടെ സംഗതി വൈറലായി.എന്നാല്‍ അവിടെകൊണ്ടൊന്നും തീര്‍ന്നില്ല. മനസ്സമ്മത ചടങ്ങ് കഴിഞ്ഞാല്‍ അശ്വന് ഒരു സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കാന്‍ മിയ മനസ്സുകൊണ്ട് ഉറപ്പിച്ചതായിരുന്നു.അത് ചെയ്തതിന്റെ ദൃശ്യങ്ങള്‍ കൂടി പുറത്തെത്തിയിരിക്കുകയാണ്.മനസ്സമ്മതത്തിന്റെ വിരുന്നിനിടെയാണ് അശ്വന് വേണ്ടി മനോഹരമായ ഒരു നൃത്തം അവതരിപ്പിച്ചത്.മുമ്പ് താന്‍ അഭിനയിച്ച സിനിമയിലെ നായകന്മാര്ക്ക് വേണ്ടി പാടി അഭിനയിച്ചു
പരിചയമുള്ള തന്റെ പ്രിയതമന് വേണ്ടിയും ആടി തിമിര്‍ത്തു.
നന്നായി മിയ ഇല്ലായിരുന്നെങ്കില്‍ അശ്വന് ആകെ വിഷമത്തിലാകുമായിരുന്നു.എനിക്ക് വേണ്ടി മിയ കളിച്ചില്ലല്ലൊ കളിച്ചില്ലല്ലൊ എന്നോര്‍ത്ത്.ഇനി എന്തായാലും കളിച്ചില്ല എന്ന് പറയില്ല.
പാലസെന്റ് തോമസ് കത്തീഡ്രലില്‍ വെച്ചായിരുന്നു
മിയയുടെയും അശ്വന്റെയും വിവാഹ നിശ്ചയം. ചടങ്ങില്‍ പങ്കെടുക്കാന്‍ തന്റെ സഹ പ്രവര്‍ത്തകരായ താരങ്ങള്‍ക്കൊന്നും ക്ഷണമുണ്ടായിരുന്നില്ല.അടുത്ത ബന്ധുക്കളുടെ എണ്ണവും വളരെ കുറച്ചായിരുന്നു.മനസ്സമ്മതത്തിന് പങ്കെടുക്കാത്തവരെല്ലാം ആശംസകള്‍ നേര്‍ന്നത് നവ മാധ്യമങ്ങളിലൂടെയായിരുന്നു.
ഞങ്ങളും നേരുന്നു ആശംസകള്‍.
ഫിലീം കോര്‍ട്ട്.