മമ്മുട്ടി മിടുക്കന്,മോഹന്‍ലാല്‍ ചുറുചുറുക്കുള്ളവന്‍- പറയുന്നത് സുമലതയാണ്.
ഒരു കാലത്ത് മലയാള സിനിമയുടെ അമരം അലങ്കരിച്ചിരുന്നത് സുമലതയെന്ന നടിയായിരുന്നു.മമ്മുട്ടിക്കൊപ്പവും മോഹന്‍ ലാലിനൊപ്പവും രണ്ട് ക്ലാസിക്കുകള്‍,അതായത് ഏത് തലമുറയും ഏത് കാലത്തും ആഘോഷിക്കുന്ന സിനിമകള്‍ അവര്‍ ചെയ്തുവെച്ചിട്ടുണ്ട്.
ന്യൂ ഡല്‍ഹിയും തൂവാനതുമ്പികളും രണ്ട് ചിത്രങ്ങളും എന്നും സൂപ്പര്‍ ഹിറ്റ് തന്നെ.ഈ രണ്ട് നായക നടന്മാരെ കുറിച്ച് സുമലത പറയുന്നതിങ്ങനെ-
മമ്മുട്ടിയും മോഹന്‍ലാലുമായി എനിക്ക് മികച്ച സൗഹൃദമായിരുന്നു.മമ്മുട്ടി മിടുക്കനാണ് ഒരു നടന് എങ്ങനെ ആയിരിക്കണമെന്ന് അദ്ദേഹത്തിന് നല്ല ധാരണയുണ്ട്.മാത്രമല്ല അദ്ദേഹം എല്ലാ സിനിമകളെയും ക്രിയാത്മകമായി എതിര്‍ക്കുകയും ചെയ്യുമായിരുന്നു.അതിനാല്‍ ഞങ്ങള്‍ തമ്മില്‍ വാദപ്രതിവാദങ്ങളും
നടന്നിട്ടുണ്ട്.മമ്മുട്ടി കൂടുതല്‍ റിസേവ്ഡ് ആയിരുന്നപ്പോള്‍ മോഹന്‍ലാല്‍ വളരെ ചെറുപ്പവും ആക്ടീവുമായിരുന്നു.
ജോഷി സാറായിരുന്നു ഞങ്ങളുടെ ഒട്ടുമിക്ക സിനിമകളും സംവിധാനം ചെയ്തത്.അത്കൊണ്ട് ഞങ്ങള്‍ ഒരു ടീം തന്നെയായി.80കളില്‍ മലയാളത്തില്‍ അഭിനയിച്ച് തകര്‍ത്ത സുമലത ഹിന്ദി,തമിഴ്,തെലുങ്ക്,കന്നട, തുടങ്ങിയ ഭാഷകളിലെല്ലാം തിളങ്ങി.300നടുത്ത് ചിത്രങ്ങളില്‍ വിവിധ ഭാഷകളിലായി അഭിനയിച്ച സുമലതയെ കന്നട നടന് അംബരീഷായിരുന്നു വിവാഹം കഴിച്ചത്.
ഏറ്റവും കൂടുതല്‍ മമ്മുട്ടിയോടൊപ്പം അഭിനയിച്ച സുമലത മോഹന്‍ലാലിനൊപ്പം തൂവാനതുമ്പികള്‍, താഴ്വാരം,നമ്പര്‍ 20 മദ്രാസ്മെയില് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു.
കര്‍ണ്ണാടകത്തില്‍ നിന്ന് BJP പിന്തുണയോടെ മത്സരിച്ച് ലോക സഭയിലെത്തിയ സുമലത അഭിനയത്തില്‍ നിന്ന് വിട്ടുനില്ക്കുകയാണിപ്പോള്.
ഫിലീം കോര്‍ട്ട്.