മോഹന്‍ലാലിന്റെ താടി എക്കാലത്തെയും മികച്ച വളര്‍ച്ചയില്‍-അന്തം വിട്ട് ആരാധകര്‍.
സര്‍ക്കാറിന്റെ നിര്‍ദ്ദേശ പ്രകാരം സ്വന്തം മുഖത്ത് അനാവശ്യമായി സ്വന്തം കൈകൊണ്ട് തന്നെ ഉഴിയരുത് എന്നാണ്.കൊവിഡാണ് കാരണം.ഈ കൊവിഡ് കാലത്ത് വിശ്രമത്തിലായ സകല താരങ്ങളെയും പോലെ താരരാജാവും ചെന്നൈയിലെ വസതിയില്‍ കുടുംബത്തിനൊപ്പമായിരുന്നു.
എവിടെക്കും പോകാതെ നാല് മാസം കുടുംബത്തിനൊപ്പം. അത് ലാലേട്ടന്റെ ജീവിതത്തിലെ ആദ്യ സംഭവമായിരിക്കും.
കഴിഞ്ഞ ദിവസം അമ്മ എന്ന താരസംഘടനയുടെ
മീറ്റിങ്ങിനും തിരുവനന്തപുരത്തുള്ള സ്വന്തം അമ്മയെ
കാണാനും ചെന്നൈയില്‍ നിന്ന് സ്വന്തം കാറില്‍
കൊച്ചിയിലെത്തിയ ലാലേട്ടന് ക്വാറന്റീനിലായിരുന്നു.
അത് പൂര്‍ത്തിയാക്കി സ്വകാര്യ ചാനലിന്റെ ഓണപരിപാടിയില്‍ പങ്കെടുക്കുന്നതിന്റെ റിഹേഴ്സല്‍ നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തെത്തിയത്.
അതിലാണ് ലാലേട്ടന്റെ ന്യൂ ലുക്ക് കണ്ട് ആരാധകര്‍
ഞെട്ടിയിരിക്കുന്നത്.താടി നീട്ടി വളര്‍ത്തിയിരിക്കുകയാണ്.അതെ തന്റെ മുഖത്ത് ഇത് വരെ ആരെക്കൊണ്ടും
കത്തിയോ കത്രികയോ വെപ്പിച്ചിട്ടില്ല എന്ന സന്ദേശം
കൂടി താരം ഇതിലൂടെ വ്യക്തമാക്കിയിരിക്കുകയാണ്.
ലാലേട്ടാ ഒടുക്കത്തെ ലുക്കാട്ടോ.
ഫിലീം കോര്‍ട്ട്.