വിവാഹം വേണ്ടെന്ന് പറഞ്ഞ റാണ ദഗുബട്ടി മഹീക യെ കണ്ടതോടെ മനം മാറിയ രഹസ്യം.
ആര്‍ഭാടങ്ങളൊന്നുമില്ലാതെ ലളിതമായി തന്നെ ആ
വിവാഹം നടന്നു കഴിഞ്ഞിരിക്കുന്നു.തെലുങ്ക് നിര്‍മ്മാതാവ് സുരേഷ് ദഗുബട്ടിയുടെ മകനാണ് റാണദഗുബട്ടി.2010ലാണ് സിനിമയിലേക്ക് വരുന്നത്.
ഡിപ്പാര്‍ട്ട്മെന്റ്,ബാഹുബലി,ഗാസി അറ്റാക്ക്,ലീഡര്‍ തുടങ്ങി അമ്പതിനടുത്ത് ചിത്രങ്ങള്‍.2020ല്‍ ഇറങ്ങേണ്ടിയിരുന്നത് ഏഴ് ചിത്രങ്ങളാണ്.എന്നാല്‍ കൊറോണ കാരണം എന്താവുമെന്നറിയില്ല.
ബാഹുബലിയിലെ പല്‍വാള്‍ ദേവന് റാണയെ ലോക
പ്രശസ്തനാക്കി.കഴിഞ്ഞ ദിവസമാണ് തന്റെ അയല്‍വാസി കൂടിയായ ബിസിനസ്സുകാരന് സുരേഷ് ബജാജിന്റെയും ബണ്ടി ബജാജിന്റെയും മകള്‍ മഹീക ബജാജിനെ റാണ ജീവിത സഖിയാക്കിയത്.
ഈ വിവാഹത്തിലേക്ക് 30 പേര്‍ക്കായിരുന്നു ക്ഷണം
ബന്ധുക്കളായ സിനിമാതാരങ്ങള്‍ സമാന്ത,നാഗചൈതന്യ,രാം ചരണ്‍, ഭാര്യ ഉപാസന തുടങ്ങിയവരുണ്ടായിരുന്നു.ബാക്കിയുള്ളവര്‍ താരത്തെ നവ മാധ്യമങ്ങളിലൂടെ ആശംസ അറിയിച്ചു.
അതില്‍ രസകരമായ ആശംസ നടന് വിഷ്ണു വിശാലിന്റെതായിരുന്നു.അദ്ദേഹം റാണക്കയച്ച സന്ദേശത്തില്‍ ഇങ്ങിനെ കുറിച്ചു.കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ്
തനിക്ക് വിവാഹിതനാകുന്നതിനെ കുറിച്ച് ചിന്തിക്കാനേ വയ്യെന്നും ആരോ പറഞ്ഞു.ഈ മനോഹര ചിത്രത്തിലുള്ള വ്യക്തിയെ കാണാന്‍ ആ പറഞ്ഞ ആളെപോലെയുണ്ട്.സന്തോഷമായ ജീവിതം ഉണ്ടാകട്ടെ
റാണ ദൈവം അനുഗ്രഹിക്കട്ടെ-ഇതു പറഞ്ഞ വിഷ്ണു വിശാലിന് റാണ കൊടുത്ത മറുപടി ഇങ്ങനെ.
ആ പറഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു.
നന്ദി സഹോദരാ………
റാണ മഹീക ദമ്പതികള്‍ക്ക് ഐശ്വര്യം നിറഞ്ഞ ദാമ്പത്യം ഉണ്ടാകട്ടെ.
ഫിലീം കോര്‍ട്ട്.