നടന് വിജയ് മരം നടുന്നു-എല്ലാത്തിനും കാരണം നടന് മഹേഷ് ബാബു.
പ്രകൃതിക്ക് ഇളക്കം തട്ടുന്നത് വന സമ്പത്ത് കൊള്ളയടിച്ചതിന്റെ ഫലമായിട്ടാണ്.മലകളെ താങ്ങിനിര്‍ത്തിയിരുന്നത് മരങ്ങളായിരുന്നു.വേരുകള്‍ മലകളെ ചുറ്റിപിണര്ന്ന് കിടന്നപ്പോള്‍ മലകളും മനുഷ്യരും സുരക്ഷിതരായിരുന്നു.
എന്നാല്‍ എന്ന് മുതല്‍ മനുഷ്യന് മരങ്ങളിലേക്ക് മഴുകൊണ്ട് ആഞ്ഞ് വെട്ടാന്‍ തുടങ്ങിയോ അന്ന് മുതല്‍ മല മനുഷ്യന്റെ ദേഹത്തേക്ക് ഒഴുകിയെത്താന്‍ തുടങ്ങി.
ഇനി നമ്മള് പഠിക്കേണ്ടത് പ്രകൃതിലോല പ്രദേശത്ത്
നിന്ന് അവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുക
വനവല്‍ക്കരണം കുട്ടികളില്‍ തൊട്ട് സംസ്കാരത്തിന്റെ ഭാഗമാക്കി മുന്നോട്ട് പോവുക.പ്രകൃതി സംരക്ഷണം കാലഘട്ടത്തിന്റെ ആവശ്യമല്ല അത്യാവശ്യമാണെന്ന് ഉത്ബോധിപ്പിച്ചു കൊണ്ട് താരങ്ങള്‍ സോഷ്യല്‍ മീഡിയായിലൂടെ ഒരു ക്യാമ്പയിന് തുടക്കമിട്ടിരിക്കുകയാണ്.
ഈ ഗ്രീന്‍ ചാലഞ്ച് തെലുങ്ക് നടന് ഏറ്റെടുത്ത് കൊണ്ട് അദ്ദേഹം ഒരു മരം നടുന്ന ഫോട്ടോ പോസ്റ്റ് ചെയ്ത് കൊണ്ട് വെല്ലുവിളിച്ചിരിക്കുന്നത് തമിഴ് ഹീറോ വിജയ്നെയും ജൂനിയര്‍ NTR നേയും,ശ്രുതി ഹസനെയുമാണ്.
വെല്ലുവിളി ഏറ്റെടുത്ത വിജയ് ഉടന്‍ തന്നെ ഒരു മരം
സ്വന്തം വീട്ട് മുറ്റത്ത് നട്ടു.അദ്ദേഹം ആരെയെങ്കിലും
ചാലഞ്ച് ചെയ്തോ എന്നറിയില്ല.മരം നടുന്നതിന്റെ
ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുണ്ട്.ഇനി ജൂനിയര്‍ NTR ഉം
ശ്രുതിയും മരം നടാനുള്ള സ്ഥലം അന്വേഷിച്ച് നടക്കുയാണോ എന്നറിയില്ല.
മരം ഒരു വരമാണ് അത് നടുന്നവര്‍ സൂക്ഷമതയോടെ
ചെയ്യുക.ഇന്നത്തെ ആവേശം നാളത്തെ ഉപദ്രവമാകാത്ത രീതിയില്‍ നമുക്ക് വനവല്‍ക്കരണം നടത്താം.
ഞങ്ങളും കട്ട സപ്പോര്‍ട്ട്.
ഫിലീം കോര്‍ട്ട്.