താന്‍ ഏറ്റവും സ്നേഹിക്കുന്ന നായ ബെയ്ലിയെ കെട്ടിപ്പിടിച്ച്-മോഹന്‍ ലാല്‍.
ആറാം തമ്പുരാന് ഇഷ്ടമില്ലാത്തതായി ഒന്നുമില്ല.വാഹനങ്ങള്‍ ഒത്തിരിയുണ്ട്.ഏത് പുതിയ മോഡലിറങ്ങിയാലും അതൊരെണ്ണം സ്വന്തമാക്കും.എന്നാല്‍ വീട്ടിനകത്ത് മക്കളെ പോലെ സ്നേഹിക്കാന്‍ ഒരു നായയുണ്ട് ലാലേട്ടന്.അവന്റെ പേരാണ് ബെയ്ലി.
ഷൂട്ടിങ്ങിന് പോകുമ്പോള്‍ ഏറ്റവും വലിയ മിസ്സിങ്ങ് ബെയ്ലിയാണെന്ന് ലാലേട്ടന് സ്വകാര്യമായി പറയുമെന്ന് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കള്‍ പറയുന്നു.
ഇപ്പോഴിതാ ആരാധകര്‍ക്ക് വേണ്ടി അദ്ദേഹം പോസ്റ്റ്
ചെയ്ത ഫോട്ടോ നോക്കിയാല്‍ തന്നെ കാര്യം മനസ്സിലാകും.എത്ര സ്നേഹത്തോടെയാണ് നെഞ്ചിനകത്തേക്ക് ലാലേട്ടന് ബെയ്ലിയെ ചേര്‍ത്ത് പിടിച്ചിരിക്കുന്നത്.
ലോക്കഡൗണിന് ശേഷം ഇത്വരെ ഷൂട്ടിങ്ങൊന്നും
തുടങ്ങിയിട്ടില്ല.അന്ന് നീട്ടാന്‍ തുടങ്ങിയ താടി അത്
പോലെ കാത്ത് സൂക്ഷിച്ചിട്ടുണ്ട് താര രാജാവ്.
പൃഥ്വി രാജിനെ പോലെ ഇനി ഏതെങ്കിലും സിനിമക്ക് വേണ്ടിയാണോ ഈ താടി വളര്‍ത്തല്‍ എന്ന് കണ്ടറിയേണ്ടി വരും.തന്റെ ഷഷ്ടി പൂര്‍ത്തി (60ാം ജന്മദിനം) ആഘോഷിച്ചപ്പോഴും ബെയ്ലി തന്നെയായിരുന്നു താരം. അന്ന് മകന് പ്രണവിനെയും ബെയ്ലിയേയും ചേര്‍ത്ത് ഒരു ക്ലിക്ക് അടിച്ചത് വൈറലായിരുന്നു.
ഇപ്പോഴിതാ ഇതും വൈറലായിരുക്കുന്നു.പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ കൊണ്ട് ലാലേട്ടനും ബെയ്ലിക്കും രണ്ട് ലക്ഷം ലൈക്കാണ് ആരാധകര്‍ വക കിട്ടിയത്.
ലാലേട്ടാ സൂപ്പര്‍.നല്ല സ്നേഹമുള്ള ബെയ്ലി.
ഫിലീം കോര്‍ട്ട്.