സീരിയല്‍ നടി മൃദുലക്ക് ഇരട്ടക്കുട്ടികള്‍, എന്നാല്‍ ഇതേ കുറിച്ചറിയില്ലെന്ന് ഭര്‍ത്താവ് യുവ…
സീരിയല്‍ കാണുന്നവരുടെ ഇഷ്ട താരങ്ങളാണ് മൃദുലയും യുവയും വിവാഹ ശേഷം ഗര്‍ഭിണിയായതോടെ മൃദുല അഭിനയരംഗത്ത് നിന്ന് വിടവാങ്ങി, എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായ താരജോഡികള്‍ തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട് ഇത്തവണ ഒരു വ്യാജവാര്‍ത്ത വന്നതിനെ കുറിച്ചാണ് മൃദുല പറയുന്നത് .
തന്റെ വയറ്റില്‍ ഇരട്ടകുട്ടികളാണെന്ന വാര്‍ത്ത, തനിക്ക് ഇരട്ടക്കുട്ടികളാണെന്നത് വ്യാജവാര്‍ത്തയാണെന്ന് നടി മൃദുല വിജയ്. തനിക്കോ ഭര്‍ത്താവായ യുവയ്ക്കോ ഇതേക്കുറിച്ച് അറിയില്ലെന്നും മൃദുല വ്യക്തമാക്കി. നാലു മാസം ഗര്‍ഭിണിയാണ് താരമിപ്പോള്‍. ഇവര്‍ക്ക് ഇരട്ടക്കുട്ടികളാണ് എന്ന തരത്തില്‍ പ്രചാരണങ്ങളുണ്ടായിരുന്നു. ഇന്‍സ്റ്റഗ്രാം ലൈവിനിടെയാണ് ഇതേക്കുറിച്ച് മൃദുല തുറന്നു പറഞ്ഞത്.
”ചേച്ചിക്ക് ട്വിന്‍സ് ബേബിയാണോ എന്നൊക്കെ ചോദിച്ച് മെസേജ് വരുന്നുണ്ട്. കുറേ ഫെയ്ക് ന്യൂസുകള്‍ ഉണ്ട്. ഇങ്ങനെ ഒരു സംഭവമേ ഇല്ല. ട്വിന്‍സ് ആണോ എന്നത് ഞാനും ചേട്ടനും തന്നെ അറിഞ്ഞിട്ടില്ല”- മൃദുല പറഞ്ഞു. ആരാധകരുടെ ചോദ്യങ്ങള്‍ മറുപടി നല്കിയ താരം ഗര്‍ഭകാലത്തിന്റേതായ ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നും അടുത്ത വര്‍ഷം അഭിനയത്തിലേക്ക് തിരിച്ചു വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വ്യക്തമാക്കി.
2021 ജൂലൈ 8ന് രാവിലെ ആറ്റുകാല്‍ ക്ഷേത്രത്തിലായിരുന്നു സീരിയില്‍ താരങ്ങളായ മൃദുലയുടെയും യുവകൃഷ്ണയുടെയും വിവാഹം നടന്നത് .. ആറ്റുകാലമ്മയുടെ അനുഗ്രഹം താരദമ്പതികള്‍ക്കും പിറക്കാന്‍ പോകുന്ന കുഞ്ഞിനും ഉണ്ടാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു FC