നടി മൈലാഞ്ചി അണിഞ്ഞു കൈ നോക്കിയപ്പോള്‍ ശിവനും പാര്‍വ്വതിയും… മൗനിയുടെ റേഞ്ച് മാറി…….
മണിക്കൂറുകള്‍ എടുത്താണ് കൈവെള്ളയില്‍ മൈലാഞ്ചികൊണ്ടു അലങ്കാര പണികള്‍ നടത്തിയത്.. ആ മണിക്കൂറുകള്‍ പൂര്ണ്ണതയിലെത്തിയതിന്റെ സന്തോഷം നടി മൗനി റായ് മറച്ചുവെച്ചില്ല, കഴിഞ്ഞ ജനുവരിയിലായിരുന്നു ബോളിവുഡ് താരം മൗനി റോയിയുടെ വിവാഹം. മലയാളിയും ദുബായില്‍ ബിസിനസുകാരനുമായ സൂരജ് നമ്പ്യാരേയാണ് മൗനി വിവാഹം ചെയ്തത്. ഏറെ നാളുകള്‍ നീണ്ട പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. കേരള സ്റ്റൈലിലും ബംഗാളി സ്റ്റൈലിലുമായി രണ്ട് വിവാഹച്ചടങ്ങളുകളാണ് നടന്നത്. കേരള സ്റ്റൈല്‍ വിവാഹത്തിന് വേദിയായത് ഗോവയായിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം മൗനി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. ‘ആദ്യത്തേത് എപ്പോഴും സവിശേഷമാണ്. എല്ലാ സുന്ദരികള്‍ക്കും കര്‍വാ ചൗത് ആശംസകള്‍’-ചിത്രങ്ങള്‍ക്കൊപ്പം മൗനി കുറിച്ചു. ഇതിന് താഴെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.
ടിവി താരമായ കരണ്‍ താക്കര്‍ ഹാര്‍ട്ട് ഇമോജി കമന്റ് ചെയ്തപ്പോള്‍ ഇതുവരെ കണ്ടതില്‍ ഏറ്റവും മനോഹരമായ മൈലാഞ്ചി ഡിസൈന്‍ എന്നായിരുന്നു ഗായകന് തേഷറിന്റെ പ്രതികരണം. ടെലിവിഷന്‍ പരമ്പരകളിലൂടെ ശ്രദ്ധേയയായ മൗനി അയാന് മുഖര്‍ജി സംവിധാനം ചെയ്ത ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്. കസ്തൂരി, ദേവോന്‍ കി ദേവ് മഹാദേവ്, നാഗിന് തുടങ്ങിയ പരമ്പരകളിലൂടെയാണ് മൗനി താരമായി മാറിയത്. FC