പിറന്നാളിന് സ്വന്തം ഭാര്യ സുപ്രിയ അല്ല.. നസ്രിയയെ കെട്ടിപിടിച്ചു നില്ക്കുന്ന പൃഥ്വിരാജ്!!!
ഇന്ന് നടന് പൃഥ്വിരാജ് സുകുമാരന്റെ പിറന്നാള്‍. അടുത്ത സുഹൃത്തുക്കള്‍ ജന്മദിനാശംസകളുമായി സോഷ്യല്‍ മീഡിയയില്‍ നിറയുന്ന ദിവസം കൂടിയാണ്. അര്‍ദ്ധരാത്രിയില്‍ തന്നെ പൃഥ്വിക്ക് പിറന്നാള്‍ ആശംസ നേര്‍ന്നു കഴിഞ്ഞു നസ്രിയ പൃഥ്വിരാജ്, ദുല്‍ഖര്‍ സല്മാന് കുടുംബങ്ങളുമായി സൗഹാര്‍ദം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് നസ്രിയ.
നസ്രിയയുടെ തിരിച്ചുവരവ് ചിത്രമായ ‘കൂടെ’യില്‍, പൃഥ്വിരാജ് സഹോദരന്റെ വേഷം ചെയ്തിരുന്നു. നേരം പുലരും മുന്‍പേ പിറന്നാള്‍ ആശംസാ ചടങ്ങ് നസ്രിയ തന്നെ ഉദ്ഘാടനം ചെയ്തു. ഒപ്പം ആശംസയില്‍ ഒരു മുട്ടന്‍ പണിയും കൂടി വച്ചിട്ടുണ്ട് .
സ്വീറ്റ് ആന്‍ഡ് കൈന്‍ഡ്’ ആയ സഹോദരന് ജന്മദിനാശംസകള് എന്നാണ് നസ്രിയയുടെ ആശംസ. ആഗ്രഹിക്കുന്നതെല്ലാം പൃഥ്വിക്ക് ലഭിക്കട്ടെ എന്നും നസ്രിയ. ശേഷം പ്രായം വിളിച്ചു പറയുന്ന വരിയിലാണ് ജന്മദിനാശംസ അവസാനിക്കുന്നത്
‘നന്ദനം’ സിനിമയിലെ മനു നന്ദകുമാര്‍ ആയി വേഷമിട്ടപ്പോള്‍ പൃഥ്വിക്ക് 20 വയസ്സ് പോലും തികഞ്ഞിരുന്നില്ല. ഈ ചിത്രം റിലീസ് ചെയ്ത് രണ്ട് പതിറ്റാണ്ടുകള്‍ തികയുന്ന വര്‍ഷമാണ് 2022
ഹാപ്പി 40. പ്രായം എല്ലാരും അറിയട്ടെ എന്ന് പറഞ്ഞുകൊണ്ട് കൂടിയാണ് നസ്രിയ പൃഥ്വിക്ക് ജന്മദിനം ആശംസിച്ചത്.ഞങ്ങളും നേരുന്നു ജന്മദിനാശംസകള്.FC