ഭാര്യയുടെ മരണം കഴിഞ്ഞു.. ഇനി കണ്ണീരില്ല തമാശ ഉല്ലാസ് പന്തളം നമ്മളെ ചിരിപ്പിക്കാന്‍ വീണ്ടും വരുന്നു….

നന്നായി ചിരിപ്പിച്ചിട്ടുണ്ട് എല്ലാവരും നന്നായി ചിരിച്ചിട്ടുമുണ്ട് എന്നാല്‍ കുറച്ചു ആഴ്ചകള്‍ക്ക് മുന്‍പ് ഉല്ലാസ് വീട്ടിലുള്ളപ്പോള്‍ ഭാര്യ ആശ തൂങ്ങിമരിച്ചതായുള്ള വാര്‍ത്ത വന്നത് വേദനിപ്പിക്കുന്നതായി.
മിനിസ്ക്രീനിലെ പൊട്ടിച്ചിരികളുടെ രാജകുമാരനാണ് ഉല്ലാസ് പന്തളം. ആരാധകരെ ചിരിപ്പിച്ച താരത്തിന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി കണ്ണീര് പടര്‍ത്തിയിരുന്നു. ഡിസംബര്‍ 20 നാണ് താരത്തിന്റെ ഭാര്യ ആശ വീടിനുള്ളില്‍ ജീവനൊടുക്കിയത്. ഭാര്യയുടെ വിയോഗത്തില്‍ ആകെ തകര്‍ന്ന അവസ്ഥയിലായിരുന്നു ഉല്ലാസ്. മാസങ്ങള്‍ക്ക് ശേഷം ഉല്ലാസ് വീണ്ടും ചിരി വേദിയില്‍ എത്തിയിരിക്കുകയാണ്. ജോലിയില്ലാതെ മുന്നോട്ട് പോകാന്‍ പറ്റാത്ത സാഹചര്യമായത് കൊണ്ടാണ് താന്‍ തിരിച്ച് വരുന്നതെന്ന് താരം പറയുന്നു. മക്കളെ നോക്കണം. വേറെ ആരുമില്ല, മറ്റൊരു വഴിയും ഇല്ലാത്തതുകൊണ്ടാണ് ജോലിയിലേക്ക് തിരികെ എത്തുന്നതെന്നും ഉല്ലാസ് പറയുന്നു.
വിഷമാവസ്ഥയിലും കോമഡി വേഷങ്ങള്‍ ചെയ്യാന്‍ എത്തുന്നത് സാഹചര്യം മൂലമാണ് ജോലി ചെയ്യാതെ ജീവിക്കാന്‍ സാധിക്കില്ലല്ലോ. നമ്മുടെ സാഹചര്യം അതായി പോയില്ലേ. എല്ലാം നിര്‍ത്തി വീട്ടില്‍ ഇരിക്കാന്‍ പറ്റാത്തവര്‍ക്ക് പണിക്ക് പോയെ പറ്റൂ എന്നാണ് താരം പറയുന്നത്. മക്കളുണ്ട് അവരെയൊക്കെ വളര്‍ത്തണം, ജോലി ചെയ്യാനായില്ലെങ്കില്‍ എല്ലാം നഷ്ടപ്പെട്ട് പോകുന്ന അവസ്ഥയിലാണ്. അതുകൊണ്ടാണ് വീണ്ടും സ്ക്രീനിലെത്തിയത്. സുഹൃത്തുക്കളുടെ പിന്തുണ വലുതായിരുന്നു. പരിപാടികള്‍ ചെയ്യണം. സജീവം ആകണമെന്നും സുഹൃത്തുക്കള്‍ ഉപദേശിക്കുന്നുണ്ട്. സ്റ്റാര്‍ മാജിക്ക് ഷോയിലേക്ക് വിളിച്ചിരുന്നു. എന്നാല്‍ അവരോട് വരാമെന്ന് പറഞ്ഞെങ്കിലും തലേദിവസം വിളിച്ചിട്ട് വരുന്നില്ലെന്ന് പറഞ്ഞു. അതെ കഴിഞ്ഞത് കഴിഞ്ഞു. FC