മലയാള സിനിമക്കും നാടകത്തിനും നഷ്ടം ചന്ദ്രന്… വിടവാങ്ങി എത്രസിനിമകള്‍…

വലിയ കലാകാരനെയാണ് മലയാളത്തിന് നഷ്ടപെട്ടിരിക്കുന്നത് ആരുടെ വിയോഗവും ദുഃഖം നിറഞ്ഞതാണ് എന്നാല്‍ ഒരു കലാകാരന്റെ മരണം വലിയ വിടവാണ് കാരണം അവര്‍ നല്കിയ കലയിലൂടെ ആശ്വാസം കണ്ടെത്തുന്നവരാണേറെയും, 2008-ല്‍ ബയോസ്കോപ്പ് എന്ന ചിത്രത്തിന് മികച്ച പശ്ചാത്തല സംഗീതത്തിനുള്ള കേരള സംസ്ഥാന അവാര്‍ഡും, 2010-ല്‍ ‘പ്രണയത്തില്‍ ഒരുവള്‍’ എന്ന ടെലിഫിലിമിന് മികച്ച സംഗീത സംവിധായകനുള്ള കേരള സ്റ്റേറ്റ് ടെലിവിഷന്‍ അവാര്‍ഡും നേടിയ പ്രശസ്ത സിനിമാ നാടക സംഗീത സംവിധായകന് ചന്ദ്രന് വേയാട്ടുമ്മല്‍ എന്ന പാരീസ് ചന്ദ്രനാണ് വിടവാങ്ങിയത് 66 വയസായിരുന്നു.
ചായില്യം, ബോംബെ മിഠായി, നഗരം, ഈട, ബയോസ്കോപ്പ്, ഞാന്‍ സ്റ്റീവ് ലോപ്പസ് എന്നീ ചിത്രങ്ങള്‍ക്ക് ഇദ്ദേഹം സംഗീതം പകര്‍ന്നിരുന്നു. 1988-ല്‍ ബി.ബി.സി. യുടെ ‘ദി മണ്‍സൂണ്‍’ എന്ന റേഡിയോ നാടകത്തിനുവേണ്ടിയും സംഗീതം നല്കി. 2008-ല്‍ ബയോസ്കോപ്പ് എന്ന ചിത്രത്തിന് മികച്ച പശ്ചാത്തല സംഗീതത്തിനുള്ള കേരള സംസ്ഥാന അവാര്‍ഡും, 2010-ല്‍ ‘പ്രണയത്തില്‍ ഒരുവള്‍’ എന്ന ടെലിഫിലിമിന് മികച്ച സംഗീത സംവിധായകനുള്ള കേരള സ്റ്റേറ്റ് ടെലിവിഷന്‍ അവാര്‍ഡും ലഭിച്ചു. 1989-91ല്‍ ലണ്ടനിലെ പ്രശസ്തമായ റോയല്‍ നാഷണല്‍ തിയേറ്ററില്‍ ഒട്ടേറെ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. പാരീസിലെ യ ഫുട്സ്ബെന് തിയേറ്ററുമായി സഹകരിച്ചു ഒട്ടേറെ രാജ്യങ്ങളില്‍ നാടകങ്ങള്‍ക്കു വേണ്ടി സംഗീതം ചെയ്തിരുന്നു. സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നാണ് പഠനം പൂര്‍ത്തിയാക്കിയത്. പരേതരായ കോരപ്പന്റെയും അമ്മാളുക്കുട്ടിയും മകനായിരുന്നു ചന്ദ്രന് ഭാര്യ ശൈലജ. മക്കള്‍: ആനന്ദ് രാഗ്, ആയുഷ്. ആദരാഞ്ജലികളോടെ FC