ഗുജറാത്തിലെ തെരുവില്‍ ചുറ്റിത്തിരിഞ്ഞ് നടി നമിത പ്രമോദ്, വഴിതെറ്റി വന്നതാണോയെന്ന് ……
യാത്രയിലാണ് അതിന്റെ ഭാഗമായി അവരെത്തിയിരിക്കുകയാണ് അങ്ങ് ഗുജറാത്തില്‍, ഒറ്റയ്ക്കിരിക്കാനും അല്പനേരം തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞിരിക്കാനുമൊക്കെ ഇഷ്ടമാണെങ്കിലും ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ ഒട്ടും താല്പര്യമില്ലാത്തയാളാണ് താനെന്ന് നമിത. കൂട്ടിന് ആരെങ്കിലുമൊക്കെ ഉണ്ടെങ്കില്‍ മാത്രമേ യാത്രയ്ക്ക് ഒരര്‍ത്ഥവും ഓളവുമൊക്കെയുണ്ടാവൂ എന്നാണ് നമിതയുടെ അഭിപ്രായം. ഒറ്റയ്ക്ക് പോയി സ്ഥലങ്ങള്‍ കാണുക എന്നത് ആലോചിക്കാനാവില്ലെന്നും എന്നാല്‍ ഫാമിലിയായി യാത്ര നടത്തുമ്പോള്‍ കിട്ടുന്ന സുഖമൊന്നുവേറെയാണെന്നും നമിത.
‘കൂട്ടുകാര്ക്കൊപ്പമുള്ളതിനേക്കാള് അവരുടെ ഫാമിലിയും എന്റെ ഫാമിലിയും ചേര്‍ന്ന് നടത്തുന്ന യാത്രകളാണ് കൂടുതലും നടക്കാറ്. അങ്ങനെയുള്ളപ്പോള്‍ പെണ്‍കുട്ടികള്‍ മാത്രം ഒരു മുറിയില്‍ ഒത്തുകൂടുകയും ആഘോഷിക്കുകയുമൊക്കെ ചെയ്യും. കൂടുതലും ഫാമിലിട്രിപ്പാണ് ചെയ്തിരിക്കുന്നതെന്നും’ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ നമിത പറയുന്നുണ്ട്.
ഇപ്പോഴിതാ ഗുജറാത്തില്‍ നിന്നുള്ള യാത്രാചിത്രം പങ്കുവച്ച് നടി നമിത പ്രമോദ്. ഗുജറാത്തിലെ ഒരു പഴയ തെരുവില്‍ നില്ക്കുന്ന ചിത്രമാണ് നമിത പോസ്റ്റ് ചെയ്തിരിക്കുന്നത്. ”ശരിയായ ദിശയില്‍ വഴിതെറ്റിപ്പോകുന്നത് സന്തോഷമാണ്” നമിത ഈ ചിത്രത്തോടൊപ്പം കുറിച്ചിട്ടുണ്ട് യാത്രകള്‍ നടത്തുക സന്തോഷവും വൈവിധ്യങ്ങളും അനുഭവിക്കുക. FC