വേദന തിന്ന ദിവസങ്ങള്‍ അവള് വിടവാങ്ങിയെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല… ബിജു നാരായണന്……..
മലയാളത്തിന്റെ എക്കാലത്തെയും മികച്ച ഗായകന്മാരില് ഒരാളാണ് ബിജു നാരായണന്. മലയാള സിനിമയിലെ ഒരു പിടി നല്ല ഗാനങ്ങള്‍ അദ്ദേഹത്തിന്റെ ശബ്ദത്തിലൂടെ ഹിറ്റായി മാറുകയും ചെയ്തു. പത്തുവെളുപ്പിന്, കളഭം തരാം ഭഗവാനെന്‍ മനസും തരാം, വെള്ളക്കല്ലില്, മുന്തിരിച്ചേലുള്ള, മാരിവില്ലിന് ഗോപുരങ്ങള്‍ തുടങ്ങി നിരവധി പുതിയ ഗാനങ്ങള്‍ എന്നും ഓര്മിക്കപ്പെടാന് മലയാളികള്‍ക്ക് സമ്മനിച്ചത് അദ്ദേഹമാണ്. സിനിമ ഗാനങ്ങളില്‍ മാത്രമായിരുന്നില്ല അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഭക്തി ഗാനങ്ങളിലൂടെയും ഈ ഗായകന് സംഗീത ആസ്വാദകര്‍ക്ക് ഇടയില്‍ ഇഷ്ടം പിടിച്ച് പറ്റാന്‍ തുടങ്ങി. ബിജു നാരായണന് പാടിയ ഒട്ടുമിക്ക ഭക്തി ഗാനങ്ങളും ഇന്നും മലയാളികളുടെ നാക്കിന് തുമ്പിലുണ്ട്.
അറിയപ്പെടുന്ന സംഗീത കുടുബത്തില്‍ നിന്നാണ് ബിജുനാരയണന് സംഗീത ലോകത്തേയ്ക്ക് പ്രവേശിക്കുന്നത്. സംഗീതത്തിന്റെ ആദ്യാക്ഷരങ്ങള്ക്കുറിച്ചത് തന്റെ അമ്മയില്‍ നിന്നായിരുന്നു. കര്‍ണാടക സംഗീതത്തിലാണ് മികവ് തെളിയിച്ചത്. പ്രീഡിഗ്രിയ്ക്ക് പഠിക്കുന്ന സമയത്താണ് ആദ്യമായി ഒരു ഭക്തി ഗാനത്തില്‍ പാടുവാനുള്ള അവസരം അദ്ദേഹത്തിന് ലഭിക്കുന്നത്. പിന്നീട് വെങ്കലം എന്ന സിനിമയിലെ ‘പത്തു വെളുപ്പിന്’ എന്ന ഗാനം പാടിയതോട് കൂടി ബിജു രാധാകൃഷ്ണന്റെ രാശി തെളിയുകയായിരുന്നു. സ്വതസിദ്ധമായ ശൈലിയോട് കൂടിയ അദ്ദേഹത്തിന്റെ പാട്ടുകള്‍ വലുപ്പ ചെറുപ്പമില്ലാതെ എല്ലാവരും ആസ്വദിക്കുവാന്‍ തുടങ്ങി.
കേരളത്തിലൊന്നാകെ അറിയപ്പെടുന്ന ഗായകനായി അദ്ദേഹം മാറുന്ന സമയത്താണ് തന്റെ ജീവിതത്തിലേയ്ക്ക് വിധിയുടെ മുന്നറിയിപ്പില്ലാത്ത ചില ക്രൂരതകള്‍ കടന്ന് വരുന്നത്. അര്‍ബുദത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ഭാര്യ പ്രിയതമ വിടവാങ്ങുകയായിരുന്നു. ഭാര്യ ശ്രീലതയുടെ വേര്‍പാട് ബിജുവിനെ വല്ലാതെ തളര്‍ത്തി കളഞ്ഞു. കുറച്ച് മുന്‍പ് ഒരു അഭിമുഖത്തില്‍ ബിജു നാരായണന് തന്റെ ഭാര്യയെക്കുറിച്ചുള്ള ഓര്‍മകളും, നല്ല നിമിഷങ്ങളും പങ്കുവെച്ചത്.
പതിനേഴാം വയസിലാണ് അവളെ ഞാന്‍ കണ്ടുമുട്ടിയത്. പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലമായിരുന്നു അത്. പത്ത് വര്‍ഷക്കാലത്തെ പ്രണയതിനൊടുവില് വിവാഹം. 31 വര്‍ഷമായി അവള് എന്റെ കൂടെ തന്നെയായിരുന്നു. അവള് പോയപ്പോഴുള്ള ഈ ശൂന്യത എനിക്ക് സഹിക്കാന്‍ പറ്റുന്നില്ല. ഇനി ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്നും അറിയില്ല.അവസാന നാളുകളില്‍ തന്റെ ഭാര്യ അനുഭവിച്ച വേദന കണ്ട് നില്ക്കാന് ആയില്ല ആ സമയം അവള് വേദനകളില്ലാത്ത ലോകത്തേക്ക് എന്റെ ശ്രീ പോകട്ടെ എന്നാണ് ഞാന്‍ പ്രാര്‍ഥിച്ചത് എന്നാണ് ബിജു നാരായണന് പറഞ്ഞത് ‘ഒരിക്കലും ഒന്നും എന്നോട് അവള് ആവശ്യപ്പെടാറില്ലായിരുന്നു. ഒരു കാര്യമൊഴിച്ചു. എനിക്ക് അത് അവള്‍ക്ക് സാധിച്ചു കൊടുക്കാന്‍ കഴിയാത്തതിലാണ് വിഷമം.
കളമശേരിയില്‍ പുഴയോരത്ത് തങ്ങള്‍ക്ക് വീടും, സ്ഥലവുമുണ്ട്. ഗായകരുടെ കൂട്ടായ്മയായ ‘സമം ഓര്‍ഗനൈസേഷന്റെ’ എക്സിക്യൂട്ടിവ് കമ്മിറ്റി അവിടെ വെച്ചാണ് നടത്തുന്നത്. അന്ന് അവള് തന്നോട് ആവശ്യപ്പെട്ടു. എല്ലാ ഗായകരുടെയും കൂടെ നിന്ന് ഒരു ഫോട്ടോയെടുക്കണമെന്ന്. പക്ഷേ ആ കാര്യം താന്‍ മറന്നുപോയി. എല്ലാവരും പോയപ്പോഴാണ് ഓര്‍മ്മ വന്നത്. അടുത്ത തവണ എന്തായാലും എടുക്കാമെന്ന് പറഞ്ഞ് ഞാന്‍ അവളെ സമാധാനിപ്പിച്ചു. പക്ഷേ അപ്പോഴേയ്ക്കും അവള് പോയി. അത് കഴിഞ്ഞ് മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് അവള്‍ക്ക് കാന്‍സറാണെന്ന് അറിയുന്നത്. അവള് അനുഭവിച്ചിരുന്ന വേദന എനിയ്ക്ക് കണ്ടു നില്ക്കാന് കഴിയില്ലായിരുന്നു. അതുകൊണ്ട് വേദന ഇല്ലാത്ത ലോകത്തേയ്ക്ക് അവളെ കൊണ്ടുപോകാന്‍ താന്‍ പ്രാര്‍ത്ഥിച്ചിരുന്നു. ബിജുനാരായണന് തന്റെ വാക്കുകള്‍ ചുരുക്കി.FC