നമിത പ്രമോദ് എവിടെയാണെന്ന് ചോദിച്ചിരുന്നില്ലേ ഇതാ കണ്ടെത്തി.. താരം വിദേശത്ത് സഹോദരിക്കൊപ്പം…
മലയാളികളുടെ ഇഷ്ടനടിക്ക് എന്താണെന്നറിയില്ല ഇപ്പോ പഴയ തിരക്കൊന്നുമില്ല സിനിമ കുറവാണ് അതിന്റെ ഭാഗമായി യാത്രകളിലൂടെ സന്തോഷം കണ്ടെത്തുകയാണ്.. അവരെ സ്നേഹിക്കുന്നവര്‍ക്ക് അന്വേഷിക്കാതിരിക്കാന്‍ സാധിക്കോ.. ഇപ്പോഴിതാ ആളെ കണ്ടെത്തിയിരിക്കുന്നു, ‘കുറേനാളായി എവിടേക്കെങ്കിലും യാത്ര പോയിട്ടെന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് ലിവര്പൂളിലുള്ള സഹോദരി ക്ഷണിക്കുന്നത്. അങ്ങനെ പ്ലാനിട്ടു. ആദ്യം ലണ്ടന്‍. ബാക്കി കറക്കം അവിടെ ചെന്നിട്ട്. നിരവധി യാത്രകള്‍ നടത്തിയിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് ഇത്രയും വലിയ യാത്രയ്ക്ക് ഒറ്റയ്ക്കു പോകുന്നത്. ഒറ്റയ്ക്ക് എന്നത് ഇവിടെ നിന്നു പുറപ്പെടുമ്പോള്‍ മാത്രമാണ് കേട്ടോ, നമ്മള് അവിടെ ചെന്നിറങ്ങാനായി കാത്തിരിക്കുന്ന ഒരു പട തന്നെയുണ്ട്” – ചിരിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞാണ് നമിത സംസാരം തുടങ്ങിയത്. ആദ്യം ലണ്ടനിലേക്കു പോകാനായിരുന്നു പ്ലാന്‍. അവിടെ ഫാമിലി ഫ്രണ്ട്സ് അടക്കം ഒത്തിരിപ്പേരുണ്ട്. സ്ഥിരം സ്പോട്ടുകള്‍ മാറ്റി അധികമാരും പോകാത്തയിടങ്ങള്‍ കാണണമെന്ന് ഇവിടെ നിന്നു പോകും മുന്‍പു തന്നെ തീരുമാനിച്ചിരുന്നു. അങ്ങനെ ലണ്ടനെത്തി. ഫ്രണ്ട്സുമെത്തി.
ലണ്ടന്‍ നഗരം ചുറ്റിക്കറങ്ങി കണ്ടു.അവിടുന്ന് ചൊറിപിടിച്ചതിനെക്കുറിച്ചു പറയുന്നുണ്ട്.. നമ്മുടെ നാട്ടിലേതുപോലെ ഓടിച്ചെന്ന് ഡോക്ടറെ കണ്ട് മരുന്നുവാങ്ങാനൊന്നും പറ്റില്ല ഇവിടെയൊന്നും ഡോക്ടറെ കാണാതെ ഇവിടെ മരുന്നു ലഭിക്കില്ല. ഡോക്ടറെ കാണണമെങ്കില്‍ കടമ്പകളേറെയും. എനിക്കും അങ്ങനെയൊരനുഭവമുണ്ടായി. എനിക്ക് തണുത്ത കാലാവസ്ഥ കുറച്ച് പ്രശ്നമാണ്. അധികം തണുപ്പടിച്ചാല്‍ കാലുകള്‍ വല്ലാതെ ചൊറിയും. അത് കൂടി കാല് നിലത്തുകുത്താന്‍ പറ്റാതായി. മരുന്നാണെങ്കില്‍ ഡോക്ടറെ കാണാതെ കിട്ടില്ല. എന്തുചെയ്യണമെന്നറിയാതെ അമ്മയെ വിളിച്ചപ്പോള്‍ പറഞ്ഞുതന്ന നമ്മുടെ നാടന്‍ വിദ്യയാണ് അന്നെനിക്ക് തുണയായത്. ഇത്രേയുള്ളൂ, ഉപ്പിട്ട് വെളളം തിളപ്പിച്ചു. അതൊഴിച്ച് കാല് നല്ല പോലെ കഴുകി. പിറ്റേന്ന് എല്ലാം ഓകെ. FC