പൊട്ടിക്കരഞ്ഞു നവ്യാ നായര്‍.ഇത്ര പ്രതീക്ഷിച്ചില്ല. ശേഷം അനാഥാലയത്തിലേക്ക്.
ഇത് ആദ്യത്തെ തവണയല്ല രണ്ടാം തവണയാണ് നവ്യ നായര്‍ ഞെട്ടുന്നത്.കഴിഞ്ഞ തവണ മകനെ പഠിപ്പിക്കുന്നതിനിടക്ക് അവന് മുകളിലത്തെ നിലയില്‍ അമ്മയുടെ ജന്മദിന സമ്മാനം ഒരുക്കുകയും സര്‍പ്രൈസായി അത് കാണിച്ച് ഞെട്ടിക്കുകയും ചെയ്തത് വാര്‍ത്തയായതാണ്.
ഇത്തവണയും അത് തന്നെ സംഭവിച്ചിരിക്കുന്നു.കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച ഞെട്ടല്‍ കാഴ്ച വെക്കാന്‍ ഈ ജന്മ ദിനത്തില്‍ കഴിഞ്ഞു എന്നതാണ് വീഡിയോയില്‍ നിന്ന് നമുക്ക് മനസ്സിലാകുന്നത്.അതിനെ കുറിച്ച് നവ്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചതിങ്ങനെ-ആഘോഷത്തിനായി ഒരുക്കിയ മുറിയിലെ TVയില്‍
അവരത് പ്ലേ ചെയ്തു.
ഇതൊക്കെ കണ്ടതോടെ ഞാനാകെ ഞെട്ടിപ്പോയി.ഭയങ്കര സന്തോഷമായി.എന്റെ ഒരു കൂട്ടുകാരിക്ക് കേക്ക് സെയില്‍ ഉണ്ട്.ഞാന്‍ ആ കുട്ടിയോട് കേക്ക് ഓഡര്‍ ചെയ്തിരുന്നു.അത് വാങ്ങിപ്പോകാം എന്ന് സഹോദരന് കണ്ണനോട് ഞാന്‍ ചോദിച്ചു.ഓ അതൊന്നും വേണ്ട നമുക്ക് പിന്നെ എപ്പോഴെങ്കിലുംആഘോഷിക്കാം, ഈ പണിയെല്ലാം ഒപ്പിച്ചിട്ടാണോ ഇതൊക്കെ പറയുന്നതെന്നാരറിഞ്ഞൂ.
സന്തോഷേട്ടന് വിളിച്ചു വിഷ് ചെയ്തിരുന്നു.ഏറ്റവും നല്ലൊരു ജന്മദിനം. ഇനി ഞങ്ങള്‍ ഒരു അനാഥാലയത്തിലേക്ക് പോവുകയാണ്.അവിടെയുള്ളവര്‍ക്ക് ഊണ് കൊടുക്കുകയാണ്.അവരോടൊപ്പമാണ് ഇന്നത്തെ ഊണെന്ന് നവ്യാ നായര്‍ പറയുന്നു.
ഇത്തവണ മകന് സഹോദരന് അച്ഛനമ്മമാര്‍ എല്ലാവര്ക്കുംഒപ്പം ഞെട്ടലോടെ സന്തോഷത്തോടെ ജന്മദിനം ആഘോഷിച്ച നവ്യക്ക് ഞങ്ങളും ആശംസകള്‍ നേരുന്നു.
ഫിലീം കോര്‍ട്ട്.