സുന്ദരിയായ ശോഭനക്ക് വിവാഹം വേണ്ട-മകള്‍ അനന്ത നാരായണിക്കൊപ്പം ബീച്ചില്‍.
നൃത്തമാണ് ജീവിതത്തില്‍ മുഴുവനും.അതിന് വേണ്ടി ജന്മമെടുത്തതാണെന്ന തിരിച്ചറിവില്‍ ജീവിതത്തില്‍ ഒരു പങ്കാളി വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു മലയാള സിനിമയുടെ സൗഭാഗ്യം നടി ശോഭന.ഇണ വേണ്ട എന്ന് മാത്രമേ അവര്‍ തീരുമാനിച്ചുള്ളൂ.തുണ വേണമെന്നുള്ളത് കൊണ്ട് തനിക്ക് ശേഷം ഒരവകാശി വേണമെന്നുള്ളത് കൊണ്ട് ഒരു പെണ്‍കുഞ്ഞിനെ ശോഭന ദത്തെടുത്തു.
അവള്‍ക്ക് ഗുരുവായൂരില്‍ വെച്ച് ചോറൂണ് നടത്തി.
കാതില്‍ അനന്തനാരായണി എന്ന പേര് ചൊല്ലി വിളിച്ചു.ഇന്ന് അനന്തുവിന്റെ വളര്‍ച്ചയിലും തന്റെ നൃത്തത്തിലും മാത്രമാണ് ശോഭനക്ക് ശ്രദ്ധ.അത് കഴിഞ്ഞേ എന്തുമുള്ളൂ.
മലയാളത്തിനു പുറമേ വിവിധ ഭാഷകളില്‍ നിന്നുള്ള സിനിമ സംവിധായകര്‍ ശോഭനയെ സിനിമയിലേക്ക് ക്ഷണിക്കാന്‍ വരുന്നു.എന്നാല്അവര്ക്കിന്നതില് താത്പര്യമില്ല.മാത്രമല്ല മകളെ തനിച്ചാക്കിയുള്ള ഒരു പരിപാടിക്കും ഇനി ശോഭനക്ക് താത്പര്യമില്ല.
സത്യനന്തിക്കാടിന്റെ മകന് അനൂപ് സത്യന് ഒരുക്കിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ സുരേഷ് ഗോപിയുടെ നായികയായി വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം എത്തിയത് ശോഭനയെ സ്നേഹിക്കുന്നവര്‍ക്ക ആശ്വാസമായിരുന്നു. എന്തായാലും ലോക്ക് ഡൗണ്‍ കാലത്ത് അവര്‍ സോഷ്യല്‍ മീഡിയില്‍ കുറച്ച് ഫോട്ടോസ് ഷെയര്‍ ചെയ്ത് കൊണ്ട് കുറിച്ചതിങ്ങനെ-
ഒരു ട്രിപ്പ് പോകുന്നു.ഫെയ്സ് ബുക്കിലും ഇന്സ്റ്റയിലുമുള്ളതില് സന്തോഷം.ആരു പറഞ്ഞു ഞാന്‍ നിങ്ങളുടെ കമന്റ്വാ യിക്കില്ലെന്ന്.മലയാളം ഫോണ്ട് ഉപയോഗിച്ച് എങ്ങനെ മറുപടി നല്‍കുമെന്ന് നോക്കണം.
കടല്കരയില് കളിക്കുന്ന അനന്തനാരായണിയും ആട്ട് തൊട്ടിലില്‍ മയങ്ങുന്ന ശോഭനയുടെയും കടലിലെ പാറക്കെട്ടുകളും തിരമാലകളും എല്ലാം നിറഞ്ഞതാണ് ശോഭന പോസ്റ്റ് ചെയ്ത ഫോട്ടോസ്.
ഫിലീം കോര്‍ട്ട്.