നടി നവ്യ നായരുടെ ഭര്‍ത്താവിനെ കാണാന്‍ ഇല്ലെന്ന പരാതി തീര്‍ന്നില്ലേ മകന്റെ പിറന്നാളിന് വന്നതാ….
ഭര്‍ത്താവിനൊപ്പമുള്ള കൂടിച്ചേരലുകള്‍ കുറവാണെന്നായിരുന്നു പരാതി അതിതാ നവ്യ തീര്‍ത്തിരിക്കുന്നു മകന് സായ് കൃഷ്ണയുടെ 12-ാം ജന്മദിനം സകുടുംബം ആഘോഷമാക്കി നടി നവ്യ നായര്‍.
ഭര്‍ത്താവ് സന്തോഷ് മേനോന്, നവ്യയുടെയും ഭര്‍ത്താവിന്റെയും അമ്മമാര്‍, ബന്ധുക്കള്‍ എന്നിവരെ ഫോട്ടോയില്‍ കാണാം. മകന് അച്ഛനും അമ്മയും ചേര്‍ന്ന് പിറന്നാള്‍ മധുരം നല്കുന്ന വീഡിയോ നവ്യ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തിട്ടുമുണ്ട്. ജാപ്പനീസ് മാംഗ സീരീസിലെ നാരുട്ടോ തീമിലാണ് പിറന്നാള്‍ കേക്കും മറ്റും അണിയിച്ചൊരുക്കിയത് മകന് ജന്മദിന സമ്മാനമായി ലഭിച്ച പുതിയ റിസ്റ്റ് ബാന്‍ഡിന്റെ ചിത്രവും നവ്യ പോസ്റ്റ് ചെയ്തു.
റിമി ടോമി, മന്യ, ലക്ഷ്മി നക്ഷത്ര തുടങ്ങിയവര്‍ സായ് കൃഷ്ണയ്ക്ക് ആശംസകളുമായി എത്തി. നീണ്ട ഇടവേളയ്ക്കുശേഷം വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെ നവ്യ നായര്‍ അഭിനയത്തില്‍ തിരിച്ചെത്തിയിരുന്നു. നവമാധ്യമങ്ങളില്‍ സജീവമായ നവ്യ ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും ഫോട്ടോകള്‍ മകന്റെ ജന്മദിനവുമായി ബന്ധപ്പെട്ടു പോസ്റ്റ് ചെയ്തത് ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. FC