കണ്ണനെ നേരിട്ടുകണ്ട നവ്യാനായര്‍ക്ക് (ബാലാമണിക്ക്) പുതിയ നിയോഗം ഗുരുവായൂരപ്പനെ..
ഭഗവാന് വസിക്കുന്നിടത്ത് ശുചിത്വം വേണം ആ നിയോഗമാണ് നടി നവ്യക്ക് കിട്ടിയിരിക്കുന്നത്, നന്ദനം എന്ന ചിത്രത്തിലാണ് ഗുരുവായൂരപ്പനെ നവ്യയുടെ ബാലാമണി എന്ന കഥാപാത്രം കാണുന്നത്, മനുവിനോട് താന്‍ ഭഗവാനെ കണ്ട കാര്യം കരഞ്ഞു പറയുന്നത് ഇന്നും ഹിറ്റ് സീനാണ്… ആ നവ്യക്കാണ് പുതിയ ചുമതല.
ഗുരുവായൂര്‍ നഗരസഭയുടെ ശുചിത്വ അംബാസഡറാകും. ബുധനാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് നവ്യയുടെ പേര് ചെയര്മാന് എം. കൃഷ്ണദാസ് ഔദ്യോഗികമായി പ്രഖ്യാപിച്ചത് ‘ശുചിത്വനഗരം, ശുദ്ധിയുള്ള ഗുരുവായൂര്‍’ എന്ന സന്ദേശം നാടൊട്ടുക്ക് പ്രചരിപ്പിക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി നഗരസഭയുടെ മാലിന്യസംസ്കരണപദ്ധതികള്‍ കൂടുതല്‍ പുരോഗതിയിലേക്ക് എത്തിക്കുമെന്ന് ചെയര്മാന് പറഞ്ഞു.
രഞ്ജിത്തിന്റെ സംവിധാനത്തില്‍ 2002ല്‍ പുറത്തിറങ്ങിയ നന്ദനം നവ്യയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി മാറ്റിയ ചിത്രമാണ്. ഗുരുവായൂരപ്പന്റെ കടുത്ത ഭക്തയായ ബാലാമണി എന്ന കഥാപാത്രത്തെയാണ് നവ്യ ചിത്രത്തില്‍ അവതരിപ്പിച്ചത്.
വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടുനിന്ന നവ്യ വി.കെ പ്രകാശിന്റെ സംവിധാനത്തിലൊരുങ്ങുന്ന ഒരുത്തീയിലൂടെ തിരിച്ചുവരികയാണ് . സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവയൊരുക്കുന്നത് എസ്.സുരേഷ്ബാബു മികച്ച നടിക്കുള്ള ജെ സി ഡാനിയല്‍ ഫൗണ്ടേഷന് ഫിലിം അവാര്‍ഡ് 2020, 12-ാമത് ഭരത് മുരളി ചലച്ചിത്ര അവാര്‍ഡ് 2020, ഗാന്ധിഭവന് ചലച്ചിത്ര അവാര്‍ഡ് 2020 എന്നിവ നവ്യാ നായര്‍ക്ക് നേടിക്കൊടുത്ത ചിത്രം കൂടിയാണ് ഒരുത്തീ, നവ്യക്ക് ഗുരുവായൂരപ്പന്റെ തുണയുണ്ടാകട്ടെ FC