കെ ജി എഫ് 2 ആദ്യം കണ്ട് പൃഥ്വിരാജ്… കേരളത്തിൽ താരമാണ് വിതരണം, കോടികൾ വരും…..

പണമുണ്ടെങ്കില്‍ പണമെറിഞ്ഞു പിടിക്കണം അതാണിപ്പോള്‍ പൃഥ്വിരാജ് ലൈന്‍, കോടികള്‍ മുതല്‍ മുടക്കി കോടാനുകോടികള്‍ വാരിക്കൂട്ടിയ കെ ജി എഫ് സിനിമയുടെ രണ്ടാംഭാഗം കേരളത്തില്‍ വിതരണത്തിനെടുത്തത് പൃഥ്വിരാജാണ്.
ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന കന്നഡ ബ്രഹ്മാണ്ഡ ചിത്രം കെജിഎഫ് 2 പ്രിവ്യു ആദ്യം കണ്ട് നടന് പൃഥ്വിരാജ്. കേരളത്തില്‍ സിനിമയുടെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ്. ഇതിന്റെ ഭാഗമായാണ് ചിത്രത്തിന്റെ പ്രിവ്യു കാണുവാന്‍ കെജിഎഫ് ടീം പൃഥ്വിയെ ക്ഷണിച്ചത്. നിര്‍മ്മാതാവ് ലിസ്റ്റിന് സ്റ്റീഫനും പൃഥ്വിക്കൊപ്പം പ്രിവ്യൂ കാണാനെത്തിയിരുന്നു. കെജിഎഫ് 2 തന്നെ അദ്ഭുതപ്പെടുത്തിയെന്ന് പൃഥ്വി ട്വീറ്റ് ചെയ്തു. കെജിഎഫ് 2വിലൂടെ സിനിമയില്‍ പുതിയൊരു നിലവാരം കൊണ്ടുവരാന്‍ സംവിധായകന് പ്രശാന്ത് നീലിന് സാധിച്ചെന്നും പൃഥ്വിയുടെ ട്വീറ്റില്‍ പറയുന്നു.
ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ കൊടും വില്ലന്‍ അധീരയായി എത്തുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ്. സഞ്ജയ് ദത്തിന് പുറമേ രവീണ ടണ്ടന്, ശ്രിനിഥി ഷെട്ടി, മാളവിക അവിനാശ്, ഈശ്വരി റാവു തുടങ്ങി വന്‍ താരനിരയാണ് രണ്ടാം ഭാഗത്തില്‍ അണിനിരക്കുന്നത്.1951 മുതല്‍ വര്‍ത്തമാനകാലം വരെയുള്ള കഥയാണ് രണ്ടാം ഭാഗത്തില്‍ പറയുന്നത്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് പ്രശാന്ത് നീല്‍, ചന്ദ്രമൗലി എം, വിനയ് ശിവാംഗി എന്നിവര്‍ ചേര്‍ന്നാണ്. കോലാര്‍ സ്വര്‍ണഖനിയുടെ പശ്ചാത്തലത്തിലുള്ള പിരിഡ് ഡ്രാമയാണ് കെ.ജി.എഫ്. 2018 ഡിസംബര്‍ 21-നാണ് ചിത്രത്തിന്റെ ആദ്യഭാഗം പുറത്തിറങ്ങിയത്.
ഒരു കന്നഡ ചിത്രം അഞ്ചു ഭാഷകളില്‍ ഇന്ത്യയില്‍
ഉടനീളം പ്രദര്‍ശനത്തിനെത്തിയതും ആദ്യമായിരുന്നു. 2460 സ്ക്രീനുകളിലാണ് ചിത്രം ആദ്യദിനം റിലീസിനെത്തിയത്. കര്‍ണാടകയില്‍ ചിത്രത്തിന്റെ ആദ്യദിന കളക്ഷന്‍ 14 കോടി രൂപയായിരുന്നു. രണ്ടാഴ്ച കൊണ്ടു തന്നെ കെജിഎഫ് 100 കോടി ക്ലബ്ബിലും എത്തിയിരുന്നു. ആദ്യഭാഗത്തില്‍ യാഷിനൊപ്പം ശ്രീനിധി ഷെട്ടി, അച്യുത് കുമാര്‍, മാളവിക അവിനാശ്, അനന്ത് നാഗ്, വസിഷ്ഠ എന്‍ സിംഹ, മിത വസിഷ്ട എന്നിവരും തങ്ങളുടെ മികച്ച പ്രകടനം കൊണ്ട് ശ്രദ്ധ നേടിയിരുന്നു. പൃഥ്വിരാജ്.ഈ ചിത്രത്തിലൂടെ ചരിത്രം തിരുത്തുന്ന പണം വാരി ചിത്രത്തിന്റെ വിതരണക്കാരന് എന്ന പേരിലും അറിയപ്പെടട്ടെ FC
മുതൽ വർത്തമാനകാലം വരെയുള്ള കഥയാണ് രണ്ടാം ഭാഗത്തിൽ പറയുന്നത്. പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് പ്രശാന്ത് നീൽ, ചന്ദ്രമൗലി എം, വിനയ് ശിവാംഗി എന്നിവർ ചേർന്നാണ്. കോലാർ സ്വർണഖനിയുടെ പശ്ചാത്തലത്തിലുള്ള പിരിഡ് ഡ്രാമയാണ് കെ.ജി.എഫ്. 2018 ഡിസംബർ 21-നാണ് ചിത്രത്തിന്റെ ആദ്യഭാഗം പുറത്തിറങ്ങിയത്. ഒരു കന്നഡ ചിത്രം അഞ്ചു ഭാഷകളിൽ ഇന്ത്യയിൽ ഉടനീളം പ്രദർശനത്തിനെത്തിയതും ആദ്യമായിരുന്നു. 2460 സ്ക്രീനുകളിലാണ് ചിത്രം ആദ്യദിനം റിലീസിനെത്തിയത്. കർണാടകയിൽ ചിത്രത്തിന്റെ ആദ്യദിന കളക്ഷൻ 14 കോടി രൂപയായിരുന്നു. രണ്ടാഴ്ച കൊണ്ടു തന്നെ കെജിഎഫ് 100 കോടി ക്ലബ്ബിലും എത്തിയിരുന്നു. ആദ്യഭാഗത്തിൽ യാഷിനൊപ്പം ശ്രീനിധി ഷെട്ടി, അച്യുത് കുമാർ, മാളവിക അവിനാശ്, അനന്ത് നാഗ്, വസിഷ്ഠ എൻ സിംഹ, മിത വസിഷ്ട എന്നിവരും തങ്ങളുടെ മികച്ച പ്രകടനം കൊണ്ട് ശ്രദ്ധ നേടിയിരുന്നു. പൃഥ്വിരാജ്.ഈ ചിത്രത്തിലൂടെ ചരിത്രം തിരുത്തുന്ന പണം വരിച്ചിത്രത്തിന്റെ വിതരണക്കാരൻ എന്ന പേരിലും അറിയപ്പെടട്ടെ FC