ക്ഷേത്രത്തിന് അകത്ത് ചെരുപ്പിട്ട് കയറി നയന്‍താരയും വിഘ്നേഷും, ദൈവത്തോടും ഭക്തരോടും മാപ്പുപറഞ്ഞ് താരങ്ങള്‍…..

തങ്ങള്‍ സ്നേഹിക്കുന്ന ആരാധിക്കുന്ന അഭയം തേടിയെത്തുന്ന കോവിലില്‍ നഗ്നപാതരായ് വരുന്നതാണു ശീലം എന്തുകൊണ്ടോ ഇപ്പോ എങ്ങനെ സംഭവിച്ചു, ഞങ്ങള്‍ സ്നേഹിക്കുന്ന ദൈവത്തോടും ആരാധകരോടും മാപ്പുപറയുന്നു, നയന്‍താരയും വിഘ്നേഷും തിരുപ്പതി ക്ഷേത്ര ദര്‍ശനത്തിനെത്തിയപ്പോള്‍ ചെരുപ്പുധരിച്ചതാണ് വിവാദമായത്, തിരുപ്പതി ദര്‍ശനത്തിനിടെ ക്ഷേത്രപരിസരത്ത് ചെരുപ്പ് ധരിച്ച് കയറിയ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് നടി നയന്‍താരയും സംവിധായകന് വിഘ്നേഷ് ശിവനും.
ക്ഷേത്ര അധികൃതര്‍ക്ക് നല്കിയ കത്തിലൂടെയാണ് ഇരുവരും ക്ഷമാപണം നടത്തിയിരിക്കുന്നത്. തങ്ങള്‍ ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ദൈവത്തോട് അനാദരവ് കാണിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കിലും ക്ഷമ പറയുന്നതായും കത്തില്‍ പറയുന്നു.ക്ഷേത്രത്തില്‍ എത്തിയപ്പോള്‍ ചുറ്റും ആളുകള്‍ കൂടി. ആ തിരക്കിനിടയില്‍ ചെരുപ്പ് അഴിക്കാന്‍ മറന്നുപോവുകയായിരുന്നു.
വിവാഹത്തിന് മുന്‍പുള്ള മുപ്പത് ദിവസങ്ങളില്‍ അഞ്ച് വട്ടം തിരുപ്പതിയില്‍ എത്തിയിരുന്നുവെന്നും കത്തില്‍ വ്യക്തമാക്കുന്നു. വിവാഹത്തിന് തൊട്ടടുത്തദിവസമാണ് നവവധൂവരന്മാര് തിരുപ്പതി വെങ്കടേശ്വരക്ഷേത്രം സന്ദര്‍ശിച്ചത്. ഇതിന്റെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച ചിത്രങ്ങളില്‍ ചിലതില്‍ നയന്‍താര ക്ഷേത്ര മതില്‍ക്കെട്ടിനകത്ത് ചെരുപ്പിട്ട് നടക്കുന്നതായി കാണാമായിരുന്നു. ഇതാണ് വിവാദത്തിനിടയാക്കിയത്. ക്ഷേത്രത്തിനകത്തെ പരിസരത്ത് ചെരുപ്പിട്ട് നടക്കാന്‍ പാടില്ലെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം ബോര്‍ഡ് ചീഫ് വിജിലന്‍സ് സെക്യൂരിറ്റി ഓഫീസര്‍ നരസിംഹ കിഷോര്‍ പറഞ്ഞു. നടി ചെരുപ്പിട്ട് നടക്കുന്നത് കണ്ടയുടന്‍ ഞങ്ങളുടെ സുരക്ഷാ ജീവനക്കാര്‍ അത് പാടില്ലെന്ന് പറഞ്ഞിരുന്നു. ക്ഷേത്രത്തിനകത്ത് അവര്‍ ചിത്രങ്ങളുമെടുത്തിരുന്നു. അതും വിലക്കി. സന്ദര്‍ശകര്‍ക്ക് ക്ഷേത്രത്തിനകത്ത് ക്യാമറ ഉപയോഗിക്കാന്‍ പാടില്ലെന്നും കിഷോര്‍ പറഞ്ഞു. അദ്ദേഹത്തെ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണിക്കാര്യം. ഈ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ക്ഷേത്ര അധികൃതര്‍ നോട്ടീസ് അയക്കുമെന്ന് വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് ഇരുവരും ഖേദം പ്രകടിപ്പിച്ചത്. FC