ഞങ്ങളുടെ ജീവിതം നല്ല രീതിയില്‍ മുന്നോട്ടുപോകാന്‍ പിന്തുണക്കണം ആദ്യ വാര്‍ത്താസമ്മേളനത്തില്‍ നയന്‍ താര…..
![](https://filmcourtonline.com/wp-content/uploads/2022/06/vig-nayan.jpg)
ആഘോഷങ്ങളും ആര്‍ഭാടങ്ങളും കഴിഞ്ഞു, ആടയാഭരണങ്ങള്‍ ലോക്കറിലാക്കി വന്നതിനുശേഷം തങ്ങളുടെ വിവാഹവും അതോടനുബന്ധിച്ചുള്ള പരിപാടികളും വിജയിപ്പിച്ച എല്ലാവര്ക്കും നന്ദിരേഖപ്പെടുത്തി നയന്‍താരയും വിക്കിയും ചേര്‍ന്ന് നടത്തിയ ആദ്യ വാര്‍ത്താസമ്മേളനത്തില്‍ ആരാധകരെയും മാധ്യമപ്രവര്‍ത്തകരെയും അഭിസംബോധന ചെയ്ത് നയന്‍താരയും വിഘ്നേഷ് ശിവനും ഇത്രയും കാലം നല്കിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി പറയുന്നുവെന്ന് നയന്‍താര പറഞ്ഞു.
നാനും റൗഡിതാന്‍ എന്ന സിനിമയുടെ കഥ പറയാന്‍ ആദ്യമായി നയന്‍താരയെ നേരില്‍ കണ്ട അതേ ഹോട്ടലില്‍ ഇന്ന് വിവാഹത്തിന് ശേഷം വാര്‍ത്താസമ്മേളനം നടക്കുന്നത് ആകസ്മികമാണെന്ന് പറഞ്ഞാണ് വിഘ്നേഷ് ശിവന് സംസാരിച്ച് തുടങ്ങിയത്. ഇത്രയും കാലം നിങ്ങള്‍ നല്കിയ സ്നേഹത്തിന് ഒരുപാട് നന്ദി. ഇനി ഞങ്ങള്‍ രണ്ടുപേരുടെയും കരിയര്‍ മുന്നോട്ട് പോകാന്‍ ഇത്രയും കാലം നില്‍കിയ പിന്തുണ ഇനി തുടര്‍ന്നും പ്രതീക്ഷിക്കുന്നുവെന്ന് വിഘ്നേഷ് ശിവന് പറഞ്ഞു. വാര്‍ത്തകളൊന്നും ആകാതെ നല്ല നിലയില്‍ ജീവിക്കുക. FC