സ്വന്തം മക്കളുടെ മുഖം ആദ്യമായി ആരാധകരെ കാണിച്ച്.. നയന്‍ താരയും വിഘ്നേഷും.. കുഞ്ഞുചിരിയിതാ….
കൈ കാണിച്ചു കാലുകാണിച്ചു മുഖം മൂടിയിട്ടു കാണിച്ചു ഇപ്പോഴിതാ രണ്ടുപേരുടെയും മുഖം നല്ല രീതിയില്‍ ആരാധകര്‍ക്ക് കാണാനായി പോസ്റ്റ് ചെയ്തിരിക്കുന്നു ആദ്യ മാതൃദിനം ആഘോഷമാക്കി തെന്നിന്ത്യന്‍ സുന്ദരി നയന്‍താര. ലോകത്തിലെ ഏറ്റവും മികച്ച അമ്മയ്ക്ക് മാതൃദിനാശംസകള്‍ എന്നായിരുന്നു നയന്‍താരയുടെയും മക്കളുടെയും ചിത്രങ്ങള്‍ പങ്കുവച്ച് വിഘ്നേഷ് ശിവന് കുറിച്ചത്.
”പ്രിയപ്പെട്ട നയന്‍… ഒരു അമ്മയെന്ന നിലയില്‍ പത്തില്‍ പത്താണ് നിനക്ക്. നിന്നെ അങ്ങേയറ്റം സ്നേഹിക്കുന്നു എന്റെ തങ്കമേ… നിന്റെ ആദ്യ മാതൃദിനം. ഞങ്ങള്‍ക്ക് ഒരു സ്വപ്ന സാക്ഷാത്കാരം.”-വിഘ്നേഷ് കുറിച്ചു. ഏറ്റവും നല്ല അനുഗൃഹീതരായ കുഞ്ഞുങ്ങളെ നല്കി ഞങ്ങളെ അനുഗ്രഹിച്ചതിന് ദൈവത്തിനും ഈ ലോകത്തിലെ എല്ലാ നന്മകള്ക്കും നന്ദിയെന്നും വിഘ്നേഷ് പറയുന്നു. മക്കളുടെ മുഖവും ഇവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
ഉയിര്, ഉലകം എന്നാണ് പൊന്നോമനകളുടെ ഓമനപ്പേര്. ഉയിരിന്റെ യഥാര്‍ഥ പേര് രുദ്രൊനീല്‍ എന്‍. ശിവ എന്നും ഉലകിനെ ദൈവിക് എന്‍. ശിവ എന്നുമാണ് വിളിക്കുന്നത്. തില്‍ ‘എന്‍’ എന്നത് ലോകത്തിലെ ഏറ്റവും മികച്ച അമ്മയായ നയന്‍താരയുടെ പേരിന്റെ ആദ്യാക്ഷരമാണെന്ന് വിഘ്നേഷ് പറയുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഒമ്പതിനാണ് നയന്‍താരക്കും വിഘ്നേഷ് ശിവനും ഇരട്ടക്കുട്ടികള്‍ ജനിക്കുന്നത്. ഉയിര്, ഉലകം എന്നായിരുന്നു കുഞ്ഞുങ്ങളെ പരിചയപ്പെടുത്തിയത്. FC