സീരിയല്‍ നടി തുനിഷ തൂങ്ങിമരിച്ച സ്റ്റുഡിയോ കത്തിച്ചാമ്പലായി.. അടിമുടി ദുരൂഹം.. നടിയുടെ മരണവും തീയും ….
ദുഃഖത്തില്‍ മുങ്ങിക്കിടക്കുന്ന കുടുംബത്തെ പിടിച്ചുലക്കുന്നതാണ് ഈ തീപിടുത്തം കോടികള്‍ നഷ്ടപ്പെട്ടാലും തുണീഷ്യയുടേത് ആത്മഹത്യയോ കൊലപാതകമോ എന്ന് തിരിച്ചറിയാതിരിക്കാനുള്ള തീയാണോ എന്നാണ് കുടുംബം സംശയിക്കുന്നത്, ചലച്ചിത്ര-സീരിയല്‍ നടി തുനിഷ ശര്‍മയുടെ മരണം സൃഷ്ടിച്ച അലയൊലികള്‍ ഇനിയും അടങ്ങിയിട്ടില്ല. മുംബൈ വസായിയിലെ ഭജന്‍ലാല്‍ സ്റ്റുഡിയോയിലായിരുന്നു തുനിഷയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ആലിബാബ-ദാസ്താന് ഇ കാബൂള്‍ എന്ന പരമ്പരയുടെ ചിത്രീകരണത്തിനിടെയായിരുന്നു ഇത്. ഇപ്പോഴിതാ ഈ സ്റ്റുഡിയോ വന്‍ തീപ്പിടിത്തത്തില്‍ കത്തിയമര്‍ന്നു എന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. അഞ്ചുമാസം മുമ്പാണ് തുനിഷയുടെ മരണം. അഭിനയിച്ചുകൊണ്ടിരുന്ന സീരിയലിന്റെ സെറ്റില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
മഹാരാഷ്ട്രയിലെ ആശുപത്രിയില്‍ എത്തിച്ചശേഷമായിരുന്നു മരണം സ്ഥിരീകരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ആലിബാബ-ദാസ്താന് ഇ കാബൂളിലെ സഹതാരം ഷീസാന് ഖാനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുനിഷയും ഷീസാനും പ്രണയത്തിലായിരുന്നുവെന്നും ഈ ബന്ധം തകര്‍ന്നതാണ് നടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് പുറത്തുവന്ന റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ മാര്‍ച്ച് അഞ്ചിനാണ് കേസില്‍ ജാമ്യം ലഭിച്ച ഷീസാന് ഖാന് ജാമ്യത്തിലിറങ്ങിയത്. ഈയിടെ ചിത്രീകരണത്തിനായി വിദേശത്തുപോകാന്‍ ഷീസാനെ കോടതി അനുവദിച്ചിരുന്നു. നിലവില്‍ ഖത്രോം കേ ഖിലാഡി -സീസണ് 13 എന്ന റിയാലിറ്റി ഷോ ചിത്രീകരണവുമായി ബന്ധപ്പെട്ട് ദക്ഷിണാഫ്രിക്കയിലാണ് താരമുള്ളത്. FC