നയന്‍താരയുടെ വിവാഹനിശ്ചയം കഴിഞ്ഞു,മോതിരമാറ്റ ഫോട്ടോ പുറത്ത്
ഇതും വെറുമൊരു സംശയം മാത്രമാണ്.കാരണം ഇന്ന് നാളെ എന്ന് പറഞ്ഞ് നിരവധി തവണയാണ് നയന്‍താരയുടേയും സംവിധായകന് വിഘ്നേഷിന്റേയും വിവാഹ വാര്‍ത്ത കേള്‍ക്കാന്‍ തുടങ്ങിയിട്ട്.നാനും റൗഡി താന്‍ എന്ന വിഘ്നേഷിന്റെ ചിത്രത്തില്‍ അഭിനയിക്കാനെത്തിയതായിരുന്നു നയന്‍താര.പ്രഭു ദേവ പ്രണയം ഉപേക്ഷിച്ച് കണ്ണീരു കുടിപ്പിക്കുന്ന സമയം.കൃത്യമായ സമയത്ത് വിഘ്നേഷിന് കണ്ണീരൊപ്പാന്‍ കഴിഞ്ഞതോടെ പിന്നെ നയന്‍താര അദ്ദേഹത്തെ വിട്ടതെയില്ല.
വര്‍ഷങ്ങളായി ഇരുവരും ഗാഢ പ്രണയത്തിലായിട്ട് ,ചുറ്റാത്ത ദേശങ്ങളില്ല അത് ഇന്ത്യയിലായാലും വിദേശത്തായാലും.ചുറ്റാത്ത അമ്പലങ്ങളുമില്ല അതും മേല്‍ പറഞ്ഞ പോലെതന്നെ.ഒരോ ക്ഷേത്ര ദര്‍ശനം കഴിയുമ്പോഴും വിവാഹത്തിന് പറ്റുമോ എന്ന് നോക്കാന്‍ പോയാതാണ് എന്ന വാര്‍ത്ത പരക്കും.അത് കുറച്ചു ദിവസം ട്രെഡിങ് ആകും.എന്നാല്‍ വന്ന പോലെതന്നെ അത് വെറും വാര്‍ത്തയായി തീരാറാണ് പതിവ്.എന്നാല്‍ ഇത്തവണത്തെ വാര്‍ത്തയ്ക്ക് കുറച്ചു കൂടി ഗൗരവമുണ്ടെന്നാണ് തോന്നുന്നത്.ആധികാരികത വരുത്താന്‍ വേണ്ടി നയന്‍താര കൈയ്യിലണിഞ്ഞ മോതിരത്തിന്റെ ഒരു ഫോട്ടോ കൂടി പുറത്തു വിട്ടിട്ടുണ്ട്.വിഘ്നേഷിന്റെ നെഞ്ചത്ത് കൈവച്ചാണ് മോതിര പ്രദര്‍ശനം.ഒപ്പം അടിക്കുറിപ്പിങ്ങനെ വിരലോട് ഉയിര് കൂടെ കോര്‍ത്ത് എന്ന്.എന്തായാലും ഇതും ഗോസിപ്പായി തീരാതിരുന്നാല്‍ മതിയായിരുന്നു.