വിമാനത്തില്‍ നിന്ന് പുറത്തേക്ക് ചാടി നസ്രിയ.. കൂടെ ഫഹദ് അല്ല ചാടിയത്… വല്ലാത്ത ധൈര്യം…..
വിചാരിച്ചത് നടപ്പിലാക്കുക എന്നതാണ് പോളിസി അതില്‍ നസ്രിയ വിജയിക്കാറുമുണ്ട് കുട്ടിക്കളി ഇപ്പോഴും വിട്ടുമാറാത്ത താരത്തിന്റെ ഒരു ചാട്ടമാണ് വൈറലാകുന്നത്. അങ്ങ് കടലിനക്കരെ പോയി വിമാനത്തില്‍ നിന്ന് താഴേക്ക് ചാടി രസിക്കുന്നതിന്റെ വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളില്‍ വളരെ സജീവ സാന്നിദ്ധ്യമായ നസ്രിയ പങ്കുവെക്കുന്നത്. നസ്രിയ പങ്കുവയ്ക്കുന്ന ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. നസ്രിയ ഏറ്റവും ഒടുവില്‍ പങ്കുവെച്ച സ്കൈ ഡൈവിംഗിന്റെ ഫോട്ടോകളും ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. ദുബായിലേയ്ക്ക് വിമാനത്തില്‍ നിന്ന് ചാടിയിറങ്ങിയെന്നാണ് നസ്രിയ എഴുതിയിരിക്കുന്നത്. അക്ഷരാര്‍ഥത്തില്‍ സ്വപ്നം യാഥാര്‍ഥ്യമായി എന്നും നസ്രിയ എഴുതിയിരിക്കുന്നു.
നസ്രിയയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം തെലുങ്കിലായിരുന്നു. ‘അണ്ടേ സുന്ദരാനികി’ എന്ന ചിത്രമായിരുന്നു, വിവേക അത്രയയാണ് ചിത്രം സംവിധാനം ചെയ്തത്. ഒപ്പം ചാടിയത് സ്കൈ ഡൈവിങ് കോച്ചാണ്.. ഫഹദിനെ രംഗത്ത് കാണുന്നില്ല. FC