വിവാഹത്തിന് മുന്നേ ഞാന്‍ ഗര്‍ഭിണിയായിരുന്നു അന്നത്തെ സംഭവം തുറന്ന് പറഞ്ഞ് നടി നേഹ….
ഗര്‍ഭിണിയാകാന്‍ വിവാഹം കഴിക്കണമെന്നില്ല അതാണിവിടെയും സംഭവിച്ചത്.. വിവാഹത്തിനു മുന്‍പ് ഗര്‍ഭിണിയായിരുന്നു എന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് താരം നേഹ ധൂപിയ. ഒരു ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ മാതാപിതാക്കളുടെ പ്രതികരണത്തെ കുറിച്ചും ധൂപിയ പറയുന്നുണ്ട്. വിവാഹത്തിനു വളരെനാള്‍ മുന്‍പു തന്നെ അണ്ഡം ശീതീകരിച്ചു; വെളിപ്പെടുത്തലുമായി രാംചരണ്‍ ‘ഞങ്ങള്‍ നിയമപരമായി വിവാഹിതരായിരുന്നില്ല. വിവാഹത്തിനു മുന്‍പ് തന്നെ ഞാന്‍ ഗര്‍ഭിണിയായിരുന്നു. ഇക്കാര്യം മാതാപിതാക്കളോടു പറഞ്ഞപ്പോള്‍ അവര്‍ക്ക് ആശങ്കയായി. വീട്ടുകാര്‍ എനിക്ക് 48 മണിക്കൂര്‍ സമയം അനുവദിച്ചു. അങ്ങനെ വിവാഹം കഴിക്കാം എന്ന് ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു.’- നേഹ പറഞ്ഞു.
ഗര്‍ഭിണിയായപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിരവധി മോശം കമന്റുകള്‍ വന്നതായും നേഹ വ്യക്തമാക്കി. ‘എന്റെ തീരുമാനങ്ങള്‍ ആരെയും വേദനിപ്പിക്കുന്നതല്ല. നിങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ മാത്രം ഞാന്‍ ചെയ്യണമെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലല്ലോ.’- നേഹ ചോദിച്ചു. ‘എന്റെ ശബ്ദത്തോട് ഒരുപാടിഷ്ടം തോന്നിയ മകനെ വിവാഹം കഴിക്കണെന്ന് ആവശ്യപ്പെട്ട് ഒരമ്മയെത്തി’ 2018 മെയ് പത്തിനായിരുന്നു നേഹ ധൂപിയയും അംഗദ് ബേദിയും തമ്മിലുള്ള വിവാഹം നടന്നത്. ആ വര്‍ഷം നവംബറില്‍ നേഹ ഒരു പെണ്‍കുഞ്ഞിനു ജന്മം നല്കി. 2021ല്‍ ഇരുവര്‍ക്കും ഒരു ആണ്‍കുഞ്ഞും ജനിച്ചു. FC